മലപ്പുറത്ത്‌ ലോറിയും കാറും കൂട്ടിയിടിച്ച് 4 യുവാക്കള്‍ മരിച്ചു; 4 പേര്‍ക്ക് ഗുരുതര പരിക്ക്

accidentമലപ്പുറം : കോട്ടയ്ക്കല്‍ പാലച്ചിറമേടയില്‍ വാഹാനപകടത്തില്‍ കണ്ണൂര്‍ ചൊക്ലി സ്വദേശികളായ നാല് യുവാക്കള്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. ലോറിയും ഇന്നോവ കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

കണ്ണൂരില്‍ നിന്നും നെടുമ്പാശ്ശേരിയിലേക്ക് പോകുന്ന വഴിയ്ക്കാണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട ലോറി കാറിന്റെ മുകളിലേക്ക് പാഞ്ഞു കയറുകയായിരുന്നു. നാലുപേരും സംഭവ സ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. ഇവരെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് അപകടം ഉണ്ടായത്. കണ്ടെയ്‌നര്‍ ലോറി അമിത വേഗതയില്‍ വന്നതാണ്  അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം