തൃശൂരില്‍ ലീഗിന്റെ മുന്‍ വനിതാ പഞ്ചായത്ത് പ്രസിഡന്റിനെ പീഡിപ്പിച്ചു; കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്

തൃശൂര്‍:മുന്‍ പഞ്ചായത്ത് പ്രസിഡണ്ടായ വനിതാ ലീഗ് നേതാവിനെ കോണ്‍ഗ്രസ് നേതാവ് പീഡിപ്പിച്ചെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. പ്രസിഡന്റായിരിക്കേ വൈസ്പ്രസിഡന്റ് പീഡിപ്പിച്ചെന്ന വനിതാ ലീഗ് നേതാവിന്റെ പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് കെ.എം ഇബ്രാഹിമിനെതിരെ ചാവക്കാട് പൊലീസാണ് കേസെടുത്തത്. കടപ്പുറം പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന കോണ്‍ഗ്രസ് നേതാവ് കെഎം ഇബ്രാഹമിനെതിരെയാണ് കേസ്

പഞ്ചായത്ത് പ്രസിഡന്റായിരിക്കെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് ഭീഷണിപ്പെടുത്തി ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായും പിന്നീട് വര്‍ഷങ്ങളായി തന്നെ കോണ്‍ഗ്രസ് നേതാവ് പീഡിപ്പിച്ചു വരികയായിരുന്നുവെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.

പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റ് ആറുമാസം പിന്നിട്ടപ്പോള്‍ അവിശ്വാസം കൊണ്ടുവരുമെന്ന് ഭീഷണിപ്പെടുത്തിയാണ് തന്നെ ആദ്യം പിഡിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് പരാതി. എന്നാല്‍ ആ ഭീഷണിയില്‍ താന്‍ വഴങ്ങിയില്ലെന്നും തുടര്‍ന്ന് ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി തിരുവനന്തപുരത്ത് എത്തിയ ഘട്ടത്തിലാണ് ആദ്യമായി പീഡിപ്പിച്ചതെന്നും പിന്നാലെ പല കാര്യങ്ങള്‍ പറഞ്ഞ് ഭീഷണിപ്പെടുത്തി പീഡനം തുടര്‍ന്നുവെന്നും യുവതി വ്യക്തമാക്കുന്നു.

കഴിഞ്ഞ ഡിസംബര്‍ ഏഴിനും ഇയാള്‍ വീട്ടിലെത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് വനിതാ നേതാവ് ഐ.ജിക്ക് പരാതി നല്‍കിയത്. കേസെടുത്തതിനെ തുടര്‍ന്ന് ചാവക്കാട് ജുഡീഷ്യല്‍ മജിസ്ട്രേട്ട് യുവതിയുടെ രഹസ്യ മൊഴി എടുത്തിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം