മുന്‍ ബിജെപി നേതാവ് ദത്താത്രേയ റാവു അന്തരിച്ചു

datatreya rao
കോഴിക്കോട്: ബിജെപി മുന്‍ നേതാവ് യു. ദത്താത്രേയ റാവു (92) അന്തരിച്ചു. കോഴിക്കോട് നിര്‍മ്മല ആസ്പത്രിയില്‍ ഇന്നു പുലര്‍ച്ചെയാണ് അന്ത്യം സംഭവിച്ചത്. വാര്‍ദ്ധക്യസഹജമായ അസുഖം മൂലം ചികിത്സയിലായിരുന്നു.

ജനസംഘത്തിലൂടെ പൊതുപ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹം ആര്‍ എസ്സ് എസ്സിന്റെ ഉറച്ച നേതാവായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് 19 മാസം ജയില്‍വാസം അനുഭവിച്ചു.

ജനതാ പാര്‍ട്ടിയുടെ കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ്, ബി.ജെ.പിയുടെ കോഴ്‌ക്കോട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന ട്രഷറര്‍ , സംസ്ഥാന വൈസ്പ്രസിഡന്റ്, ദേശീയകൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

പിന്നീട് അദ്ദേഹം ബി.ജെ.പി വിട്ട്, കെ.രാമന്‍ പിള്ള രൂപീകരിച്ച കേരള ജനപക്ഷം എന്ന പാര്‍ട്ടിയില്‍ ചേര്‍ന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം