ഫ്ലോറന്‍സ് ചുഴലികാറ്റ് ;അമേരിക്കയില്‍ സുരക്ഷാ നടപടികള്‍ ആരംഭിച്ചു

വാഷിംഗ്‌ടണ്‍: അമേരിക്കയില്‍ ചുഴലികാറ്റ് നാളെ വീശുമെന്ന് റിപ്പോര്‍ട്ട് .മൂന്ന് പതിറ്റാണ്ടിനു ശേഷമാണ് ഫ്ലോറന്‍സ് ചുഴലികാറ്റ് വീശുന്നത്.ഫ്ലോറന്‍സ് ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ യുഎസില്‍ വിവിധ പ്രദേശങ്ങളിലെ പതിനഞ്ചു ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു മറ്റ് സുരക്ഷാ നടപടികള്‍ ആരംഭിച്ചു.

വ്യാഴാഴ്ചയോടെ കാറ്റ് പ്രദേശത്ത് ആഞ്ഞടിക്കുമെന്നാണ് മുന്നറിയിപ്പ്. മണിക്കൂറില്‍ 220 കിലോമീറ്റര്‍ വേഗതയുള്ള ഫ്ലോറന്‍സ് ചുഴലിക്കാറ്റ് കാറ്റഗറി നാലിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കാറ്റിന് പുറമെ അമേരിക്കയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ പ്രളയത്തിന് സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്. സമീപകാലത്തുണ്ടായതില്‍ വെച്ച്‌ അതിശക്തമായ ചുഴലിക്കാറ്റായിരിക്കും ഇതെന്നാണ് വിലയിരുത്തല്‍.

നോര്‍ത്ത് കാലിഫോര്‍ണിയയിലെ വിനോദ സഞ്ചാര കേന്ദ്രമായ ഔട്ടര്‍ ബാങ്കില്‍ നിന്നും ആളുകളെ ഒഴിപ്പിക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. സൗത്ത് കരോലിന, നോര്‍ത്ത് കരോലിന, വെര്‍ജീനിയ തുടങ്ങിയ മേഖലകളിലാണ് അതിശക്തമായ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം