വിമാനയാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത; വിമാനക്കമ്പനികളുടെ കൊള്ളയ്ക്ക് വ്യോമയാന മന്ത്രാലയത്തിന്റെ കടിഞ്ഞാണ്‍

AIRPORT INSIDE_0ന്യൂ ഡൽഹി: വിമാനക്കമ്പനികളുടെ കൊള്ളയ്ക്ക് വ്യോമയാന മന്ത്രാലയത്തിന്റെ കടിഞ്ഞാണ്‍.വിമാന ടിക്കറ്റു റദ്ദാക്കലിന് ഓഗസ്റ് ഒന്നു മുതൽ ചിലവ് കുറയും. ടിക്കറ്റ് റദ്ദാക്കാൻ അധിക നിരക്ക് ഈടാക്കാൻ കമ്പനികൾക്ക് അനുവാദമുണ്ടാകില്ല. അടിസ്ഥാന നിരക്കും ഇന്ധന സർ ചാർജ് ചേർന്ന തുകയിലും കൂടുതൽ ഈടാക്കാൻ പാടില്ലെന്നാണ് വ്യോമയാന ഡയറക്ടറേറ്റ് ജനറൽ ( ടി ജി സി എ) ഉത്തരവ്. ടിക്കറ്റ് റദ്ദാക്കിയാൽ മടക്കി ലഭിക്കുന്ന തുകയുടെ വിവരം ടിക്കറ്റിൽ രേഖപ്പെടുത്തണം. വെബ്സൈറ്റിലും ഇതു സംബന്ധിച്ച വിവരങ്ങൾ വ്യക്തമായി നൽകണം. ടിക്കറ്റുകൾ കാൻസൽ ചെയ്യുമ്പോൾ എല്ലാ നികുതിയും യൂസർ ഡവലപ്‌മെന്റ് ഫീയും എയർപോർട് ഡവലപ്‌മെന്റ് ഫീ, പാസഞ്ചർ സർവീസ് ഫീ തുടങ്ങി എല്ലാ നിരക്കുകളും മടക്കി നൽകണമെന്നു നിർദേശത്തിൽ പറയുന്നു. വ്യോമയാന മന്ത്രാലയം ജൂണിൽ തന്നെ ഇതുസംബന്ധിച്ച് നിർദേശം നൽകിയിരുന്നു. ഇതിന് അംഗീകാരം നൽകുകയാണ് ഡിജിസിഎ ചെയ്തത്.അടുത്തിടെ പല വിമാനക്കമ്പനികളും കാൻസലേഷൻ ചാർജ് വർധിപ്പിച്ചത് യാത്രക്കാർക്ക് തിരിച്ചടിയായിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം