കോഴിക്കോട് കോണ്‍ഗ്രസ് ഓഫീസില്‍ വന്‍ തീപിടിത്തം

aകോഴിക്കോട്:  നഗരത്തില്‍ കുണ്ടൂപറമ്പ് കോണ്‍ഗ്രസ് ഓഫീസില്‍ വന്‍ തീപിടിത്തം. ഇന്ന് പുലര്‍ച്ചെ മൂന്നേ മുക്കാലോടെയാണ് ഓഫീസില്‍ തീ ആളുന്നത് സമീപവാസികളുടെ ശ്രദ്ധയില്‍പെട്ടത്. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു. സംഭവത്തിന് പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഇന്നലെ ചുമരെഴുത്തുമായി ബന്ധപ്പെട്ട് സ്ഥലത്ത് ബിജെപി- കോണ്‍ഗ്രസ് തര്‍ക്കം ഉണ്ടായിരുന്നു. ഇതിനുശേഷം കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് പി. ആനന്ദനെ ബിജെപി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. കെട്ടിടം ഭാഗികമായി കത്തി നശിച്ചിട്ടുണ്ട്. ഏതാണ്ട് ഒരു ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് കണക്കാക്കുന്നത്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം