ചലച്ചിത്ര സംവിധായകൻ സുകുമേനോൻ അന്തരിച്ചു

ചെന്നൈ: ചലച്ചിത്ര സംവിധായകൻ സുകുമേനോൻ(78)ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ചെന്നൈ മദ്രാസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ വച്ച് ഇന്നലെ രാത്രിയായിരുന്നു അന്ത്യം.

സിദ്ധിഖ് പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ‘അച്ഛൻ തന്ന ഭാര്യ’ എന്ന ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നു അദ്ദേഹം. തിലകൻ പ്രധാന വേഷത്തിൽ അഭിനയിച്ച കളഭമഴയായിരുന്നു അവസാന ചിത്രം. നമ്മുടെ നാട് ആണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. 1975 ൽ തൃശൂർ ആകാശവാണിയിൽ നിന്നും രാജി വെച്ചാണ് സുകുമേനോൻ ചെന്നൈയെത്തിയത്.

ആദ്യകാല സംവിധായകൻ വേണുവിന്റെ സഹോദരൻ കൂടിയായ സുകു മേനോൻ , വേണുവിനൊപ്പം നിരവധി ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.  ഫുട്ബോൾ മത്സരങ്ങളുടേയും തൃശൂർ പൂരത്തിന്റേയും ടെലിവിഷൻ കമന്റെറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് ഉച്ചക്ക് ശേഷം ചെന്നൈയിൽ നടക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം