പ്രമുഖ ന്യൂസ്‌ ചാനല്‍ സ്വന്തമാക്കാന്‍ നടന്‍ ദിലീപ് ഒരുങ്ങുന്നു ; ആദ്യ ഘട്ട ചര്‍ച്ച പൂര്‍ത്തിയായി

കൊച്ചി :  കേരളത്തിലെ  പ്രമുഖ ന്യൂസ്‌ ചാനല്‍ സ്വന്തമാക്കാന്‍ നടന്‍ ദിലീപ്  കരുക്കള്‍ നീക്കി തുടങ്ങി .  ആദ്യ ഘട്ട ചര്‍ച്ച കൊച്ചിയില്‍ പൂര്‍ത്തിയായി. വിശ്വസ്ഥതയില്‍ മുന്നിരയിലും  എന്നാല്‍ സാമ്പത്തികമായി വലിയ പ്രതിസന്ധിയും നേരിടുന്ന വാര്‍ത്താ ചാനല്‍ സ്വന്തം നിയന്ത്രണത്തില്‍ വരുത്താനുള്ള  ചര്‍ച്ചകളാണ് ഇതിനകം ആരംഭിച്ചത്.

നിലവില്‍ കേസുകള്‍ ഉള്ളതിനാല്‍ സ്വന്തം പേരില്‍ ചാനല്‍ ആരംഭിക്കുന്നതിന് നിയമ തടസ്സങ്ങള്‍ ദിലീപിന്  മുന്നില്‍ ഉണ്ട് .സാറ്റലൈറ്റ് ലൈസെന്‍സ് ഉള്‍പ്പെടെ നേടിയെടുക്കുന്നതിന് കാല താമസം നേരിടുന്നതിനാലാണ് പുതിയ നീക്കം  ആരംഭിച്ചത് .

ദിലീപിന്‍റെ പങ്കാളിത്വത്തിലുള്ള  കൊച്ചിയിലെ  പ്രമുഖ കോസ്മറ്റിക് കമ്പനിയുടെ പേരിലാകും ദിലീപ് ചാനല്‍ സ്വന്തമാക്കുക . കൊച്ചി ആസ്ഥാനമായി പ്രമുഖ മാധ്യമ പ്രവത്തകന്‍റെ നേതൃത്വത്തില്‍   പ്രവര്‍ത്തിക്കുന്ന ചാനല്‍ അധികൃതരുമായി പ്രമുഖ കോസ്മറ്റിക് കമ്പനിയുടെ അധികൃതര്‍ക  കഴിഞ്ഞ മാസമാണ് ആദ്യ ചര്‍ച്ചയ്ക്ക് തുടക്കമിട്ടത് .

ഓഹരി പങ്കാളിത്തവും വിലയും സമ്പന്ധിച്ച ധാരണയില്‍ എത്താത്തതാണ് ചര്‍ച്ച നീളുന്നത് .  അടുത്ത കാലത്ത് ദിലീപ് മാധ്യമങ്ങളില്‍ നിന്ന് നേരിട്ട കടുത്ത അക്രമത്തിന്‍റെ പശ്ചാത്തലത്തിലാണ് ചാനല്‍ സ്വന്തമാക്കാനുള്ള ആഗ്രഹം ഉദിച്ചത് .

സിനിമാ രംഗത്തെ താരസംഘടനയിലെ ചിലരുടെ  അനുഗ്രഹത്തോടെയാണ് പുതിയ സംരംഭത്തില്‍ ദിലീപ് താല്പര്യം എടുക്കുന്നതെന്നും അടുത്ത വൃത്തങ്ങള്‍ പറയുന്നു .

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം