തന്നിലെ സംവിധാനമോഹം തല്ലിതകര്‍ത്തത് നിവിന്‍ പോളി ; തുറന്നടിച്ച് അജു വര്‍ഗീസ്

യുവാക്കളുടെ പ്രിയ  നടന്മാരില്‍ ശ്രദ്ധേയരായ രണ്ടു പേരാണ് നിവിന്‍പോളിയും അജുവര്‍ഗ്ഗീസും. ചെയ്യുന്നത് ഏത് കഥാപാത്രമായാലും പ്രേക്ഷകരുടെ മനംകവരാന്‍ ഇരു നടന്മാര്‍ക്കും കഴിഞ്ഞു എന്നതാണ് സത്യം .നിവിന്‍ മലയാള സിനിമയില നായകനായി തിളങ്ങുമ്പോള്‍ അജു തന്റെ സ്വത സിദ്ധമായ അഭിനയ ശൈലിയിലൂടെ സഹതാരമായി നിറഞ്ഞു നില്‍ക്കുന്നു.

സംവിധായകനാവാന്‍ ഇറങ്ങിപ്പുറപ്പെട്ട താന്‍ ഒടുവില്‍ സംവിധാനമോഹം ഉപേക്ഷിച്ചതാണെന്നു അജു പറയുന്നു. അതിനു കാരണം നിവിന്‍ ആണെന്നും താരം വെളിപ്പെടുത്തി. വിനീത് ശ്രീനിവാസന്റെ ജേക്കബിന്റെ സ്വര്‍ഗരാജ്യം ചിത്രത്തിന്റെ സഹസംവിധായകനായിരുന്നു അജു വര്‍ഗീസ്. എന്നാല്‍ ആ സിനിമയോടെ തന്നെ താന്‍ സംവിധാനമോഹം ഉപേക്ഷിച്ചെന്ന് അജു പറയുന്നു. അതിന് കാരണമായത് നിവിന്‍ പോളിയുടെ പെരുമാറ്റമാണ്. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അജു ഇക്കാര്യങ്ങള്‍ പറയുന്നത്.

അജുവിന്റെ വാക്കുകള്‍ ഇങ്ങനെ:

“ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിലെ സഹസംവിധായകനായുള്ള അരങ്ങേറ്റത്തോടെ സംവിധാനമോഹം വിട്ടിരുന്നു. സംവിധായകന്റേത് അത്രയും മെനക്കേടുള്ള ഡെഡിക്കേഷനും വേണ്ട ജോലിയാണ്. ബുദ്ധിമുട്ടാനുള്ള ക്ഷമയൊന്നും എനിക്കില്ല. അതിലും എത്രയോ എളുപ്പമാണ് അഭിനയം.”

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം