ആദ്യ പകുതിയില്‍ പെറുവിനെതിരെ ഫ്രാന്‍സിന് (1-0) ലീഡ്

പകുതിയില്‍ പെറുവിനെതിരേ ഫ്രാന്‍സ് മുന്നില്‍. കെയിലന്‍ എംബാപ്പെയാണ് 34ാം മിനുട്ടില്‍ ഫ്രാന്‍സിന് ലീഡ് നേടിക്കൊടുത്തത്. അത്ലറ്റിക്കോ മാഡ്രിഡ് മുന്നേറ്റനിര താരം അന്റോണിയോ ഗ്രീസ്മാന്‍ നല്‍കിയ ത്രൂബോള്‍ വലയിലാക്കാനുള്ള ചെല്‍സി താരം ഒലിവര്‍ ജിറൗഡിന്റെ ശ്രമം എംബാപ്പെയുടെ കാലിലെത്തുകയായിരുന്നു. ക്ലോസ് റേഞ്ചിലായിരുന്ന എംബാപ്പെയ്ക്ക് പിഴച്ചില്ല. ഇതോടെ, ഫ്രാന്‍സിന് വേണ്ടി ലോകകപ്പില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും 19 കാരനായ എംബാപ്പെയ്ക്കൊപ്പമായി.

അതേസമയം, ഫ്രാന്‍സിനെതിരെ പെറു മത്സരത്തില്‍ മിന്നുന്ന പ്രകടനമാണ് ആദ്യപകുതിയില്‍ കാഴ്ചവെച്ചത്.

ആദ്യ മല്‍സരത്തില്‍ ഫ്രാന്‍സ് ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചപ്പോള്‍, പെറു ഡെന്‍മാര്‍ക്കിനോട് തോറ്റിരുന്നു. ഇതിന് മുമ്പ് ഇരു ടീമുകളും തമ്മില്‍ ഒരു തവണ മാത്രമാണ് നേര്‍ക്കു നേര്‍ വന്നിട്ടുള്ളത്. ഫ്രാന്‍സിലെ പാര്‍ക്ക് ഡെ പ്രിന്‍സ് സ്റ്റേഡിയത്തില്‍ 1982ല്‍ നടന്ന സൗഹൃദ മത്സരത്തില്‍ ജയം പെറുവിനൊപ്പമായിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം