ബ്രസീലിന് ഇന്ന് തീ പാറുന്ന പോരാട്ടം;മെക്സിക്കോയാണ് എതിരാളികള്‍

ഓരോ മത്സരം കഴിയുമ്പൊഴും മെച്ചപ്പെടുകയാണ് ടിറ്റേയുടെ കുട്ടികൾ. ആ മികവ് ഇന്നും തുടർന്നാൽ മെക്സിക്കോ ഒരുപാട് വിയർക്കും. നെയ്മർ തിളങ്ങിയില്ലെങ്കിലും പ്രശ്നമില്ലെന്ന് കുടിഞ്ഞോയും പൗളിഞ്ഞോയുമൊക്കെ തെളിയിച്ചുകഴിഞ്ഞു. നെയ്മർ കൂടി താളം കണ്ടെത്തിയാൽ മഞ്ഞപ്പടയ്ക്ക് കാര്യങ്ങൾ എളുപ്പമാകും.

കഴിഞ്ഞ മത്സരത്തിനിടെ പരിക്കേറ്റ മാഴ്സലോ ഇന്നലെ പരിശീലനം നടത്തിയെങ്കിലും ആദ്യ ഇലവനിൽ ഉണ്ടാകാൻ സാധ്യത കുറവാണ്. തിയാഗോ സിൽവ തന്നെയാകും ഇന്ന് നായകൻ. ലോകകപ്പില്‍ 1990ന് ശേഷം ക്വാർട്ടറിലെങ്കിലുമെത്താതെ മടങ്ങിയിട്ടില്ല കാനറികൾ. മറുവശത്ത് കഴിഞ്ഞ ആറ് ലോകകപ്പിലും പ്രീ ക്വാർട്ടറിൽ പുറത്തായ ചരിത്രമാണ് മെക്സിക്കോയുടേത്. ആദ്യ മത്സരത്തിൽ ജർമനിയെ കീഴടക്കിയ മെക്സിക്കോ ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ചത് സ്വീഡിന് മുന്നിൽ കീഴടങ്ങിയാണ്.

2002ൽ ഇക്വഡോറിനെ തോൽപിച്ചതൊഴിച്ചാൽ ലാറ്റിനമേരിക്കൻ ടീമിനെ ലോകകപ്പിൽ മറികടക്കാൻ മെക്സിക്കോയ്ക്കായിട്ടില്ല.ചരിത്രവും പ്രകടനമികവുമൊന്നും അനുകൂലമല്ലെങ്കിലും ആക്രമണ ഫുട്ബോളിലൂടെ ബ്രസീലിനെ കീഴടക്കാമെന്ന പ്രതീക്ഷയിലണ് ഹാവിയർ ഹെർണാണ്ടസും സംഘവും. പക്ഷെ എതിരാളികൾ ജർമനിയോ അർജൻറീനയോ സ്പെയിനോ ഒന്നുമല്ല, ബ്രസീലാണ്. ചില കളികൾ അവർ ജയിക്കാൻ വേണ്ടി മാത്രം കളിക്കുന്നതാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം