പിച്ചിചീന്തിപ്പെടുന്ന ജനാധിപത്യത്തിന് പ്രതിരോധം തീര്‍ക്കാന്‍ കോഴിക്കോട് ഒരുങ്ങുന്നു

കോഴിക്കോട് : ചരിത്രത്തില്‍ പുതിയൊരു താള്‍ തുന്നി ചേര്‍ക്കാന്‍ ഒരുങ്ങുകയാണ് കോഴിക്കോട്ടേ സാമൂഹ്യപ്രവര്‍ത്തകരും എഴുത്തുകാരും.പിച്ചിചീന്തിപ്പെടുന്ന ജനാധിപത്യത്തിന് പ്രതിരോധം തീര്‍ക്കാന്‍ ചരിത്രമുറങ്ങുന്ന കോഴിക്കോട് ഒരുങ്ങുന്നു. ആഗസ്ത് 12 മുതല്‍ 14 വരെ കോഴിക്കോട്ടെ സാമൂഹ്യപ്രവര്‍ത്തകരും എഴുത്തുകാരും ചേര്‍ന്നാണ് ‘ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസി’ എന്ന പേരില്‍ പരിപാടി സംഘടിപ്പിക്കുന്നത്. കോഴിക്കോട് ടൗണ്‍ ഹാള്‍, ആര്‍ട് ഗാലറി പരിസരം, കോംട്രസ്റ്റ് ഗ്രൗണ്ട്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാള്‍ എന്നിവിടങ്ങളില്‍ സമാന്തരമായി വിവിധ പരിപാടികളാണ് ഒരുക്കുന്നത്.

ഗീതപ്രസ് ആന്റ് മെയ്ക്കിംഗ് ഓഫ് ഹിന്ദുത്വ ഇന്ത്യ എന്ന പുസ്തകത്തിലൂടെ ജനാധിപത്യം നേരിടുന്ന വെല്ലുവിളികളെ അക്കാദമിക് അന്വേഷണങ്ങളിലൂടെ ആഴത്തില്‍ സമീപിച്ച സീനിയര്‍ പത്രപ്രവര്‍ത്തകന്‍ അക്ഷയമുകുള്‍ ഈ പരിപാടികളുടെ പ്രധാന ആകര്‍ഷണമായിരിക്കും. പതിനാലിന് അദ്ദേഹം ടൌണ്‍ഹാളില്‍ സംസാരിക്കും.

പത്താം തീയതി എന്‍ എസ് മാധവന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ആനന്ദ്, ശശികുമാര്‍, എളമരം കരീം, എം ബി രാജേഷ് എംപി, സക്കറിയ, യു എ ഖാദര്‍, പി എന്‍ ഗോപീകൃഷ്ണന്‍, സാറാ ജോസഫ്, ബെന്യാമിന്‍, വി മുസഫര്‍അഹമ്മദ്, ടി ഡി രാമകൃഷ്ണന്‍, ഡോ.എസ് ശാരദക്കുട്ടി, മനിലാ സി മോഹന്‍, കെ അജിത, വീണ ജോര്‍ജ്ജ് തുടങ്ങി നിരവധി പേര്‍ വിവിധ സെഷനുകളില്‍ പങ്കെടുക്കും.

പരിപാടിയുടെ പ്രചാരണോദ്ഘാടനം കോഴിക്കോട് പബ്ലിക് ലൈബ്രറി പരിസരത്ത് സാംസ്‌കാരിക പ്രവര്‍ത്തകര്‍ ചേര്‍ന്നു നിര്‍വഹിച്ചു. ചിത്രകാരന്മാരായ അജയന്‍ കാരാടി, അഭിലാഷ് തിരുവോത്ത്, മജ്നി തിരുവങ്ങൂര്‍ പരാഗ് തുടങ്ങിയവര്‍ ചിത്രങ്ങള്‍ വരച്ചു. ഇന്ന് വൈകീട്ട് പബ്ലിക് ലൈബ്രറി പരിസരത്ത് ഗവ.ലോ കോളജ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന നാടകവും മ്യൂസിക് ബാന്‍ഡും വൈകീട്ട് അരങ്ങേറും. വരും ദിവസങ്ങളിലും പ്രചാരണ പരിപാടികള്‍ ഉണ്ടാവുമെന്ന് സംഘാടകര്‍ അറിയിച്ചു.

പരിപാടി വിശദാംശങ്ങള്‍

12-8-2017 ശനി
വേദി ഒന്ന്
രോഹിത് വെമുല
(കോംട്രസ്റ്റ് ഗ്രൗണ്ട്)

10 മണി
സംവാദം
ജനാധിപത്യത്തിലെ എഴുത്ത്
ഉദ്ഘാടനം: എന്‍. എസ്. മാധവന്‍
സ്വാഗതം: വി.അബ്ദുല്‍ ലത്തീഫ്
അധ്യക്ഷത: കെ.പി.രാമനുണ്ണി
പങ്കെടുക്കുന്നവര്‍:
അശോകന്‍ ചരുവില്‍
പി.കെ. പാറക്കടവ്
ആര്‍. ഉണ്ണി,
എസ്.ജോസഫ്, സിത്താര എസ്.
വിനോയ് തോമസ്
പുസ്തകപ്രകാശനം
ഗുജറാത്ത്
നോവല്‍: ലിജീഷ് കുമാര്‍
നന്ദി : ലിജീഷ്‌കുമാര്‍

2 മണി
സംവാദം
ഫാസിസത്തിന്റെ കാലത്തെ മാധ്യമപ്രവര്‍ത്തനം
ഉദ്ഘാടനം: ശശികുമാര്‍
സ്വാഗതം : വി.ടി.സുരേഷ്
അധ്യക്ഷത: കമാല്‍ വരദൂര്‍
എന്‍.പി.രാജേന്ദ്രന്‍, ടി. പി. ചെറൂപ്പ
കമല്‍റാം സജീവ്, പി വി ജോഷ്വ
വി.മുസഫര്‍ അഹമ്മദ്
ഷിബു മുഹമ്മദ്. കെ.കെ.ഷാഹിന
ടി.എം.ഹര്‍ഷന്‍, ഇ.സനീഷ്
നന്ദി: കെ.മുഹമ്മദ് ഷെരീഫ്

6. മണി
അതിരുകള്‍ മായുന്ന പാട്ട്
ഉദ്ഘാടനം: തോട്ടത്തില്‍ രവീന്ദ്രന്‍
സ്വാഗതം: കെ.സലാം
അദ്ധ്യക്ഷത: വില്‍സണ്‍ സാമുവല്‍
പ്രമുഖ ഗായകര്‍ പങ്കെടുക്കുന്നു.
നന്ദി: ഭാനുപ്രകാശ്

12-8-2017 ശനി
വേദി രണ്ട്
ജുനൈദ്
(ആര്‍ട്ട് ഗാലറി)

10 മണി
ചിത്രരചന, ഏകാങ്ക, നാടകം,നാടകഗാനങ്ങള്‍
ഉദ്ഘാടനം: പൊന്ന്യം ചന്ദ്രന്‍
സ്വാഗതം : സന്തോഷ് പാലക്കട
അധ്യക്ഷത: പോള്‍ കല്ലാനോട്
അജു കെ.നാരായണന്‍
സുനില്‍ അശോകപുരം
ജയപ്രകാശ് കാര്യാല്‍
ടി സുരേഷ് ബാബു
രാധാകൃഷ്ണന്‍ പേരാമ്പ്ര
നന്ദി: സലീം നടുവണ്ണൂര്‍
സാള്‍ട്ട് ആള്‍ട്രനേറ്റ് റോക്ക് അവതരിപ്പിക്കുന്ന
പാട്ടും കൊട്ടും
കൊട്ടിപ്പാടാനും പാടിപ്പൊരുതാനും നിയമങ്ങളില്ലാത്ത പാട്ട്

2 മണി
പ്രഭാഷണം
ദേശവും പശുരാഷ്ട്രീയവും
ഡോ.ടി.വി.മധു
സ്വാഗതം: സജില്‍ കുമാര്‍
അധ്യക്ഷത കെ.സുരേഷ്‌കുമാര്‍
നന്ദി: കരുണാകരന്‍ പറമ്പില്‍

3.30 മണി
കവിതയുടെ രാഷ്ട്രീയഭാവങ്ങള്‍
ഉദ്ഘാടനം: കല്‍പ്പറ്റ നാരായണന്‍
സ്വാഗതം : പ്രകാശന്‍ ചേവായൂര്‍
അധ്യക്ഷത : ശ്രീജിത്ത് അരിയല്ലൂര്‍
നന്ദി: വി കെ ജോബിഷ്

പി.പി.രാമചന്ദ്രന്‍, പി.എ.നാസിമുദ്ദീന്‍, ബിജു കാഞ്ഞങ്ങാട്, രാഘവന്‍ അത്തോളി, വി.ടി.ജയദേവന്‍, കുഴൂര്‍വില്‍സണ്‍, വി.പി.ഷൗക്കത്തലി, വിമീഷ് മണിയൂര്‍, ലിജീഷ് കുമാര്‍, ജിനേഷ് മടപ്പള്ളി, കെ.ടി.സൂപ്പി,ബിനീഷ് പുതുപ്പണം,വിനോദ് വൈശാഖി,ജിജില്‍ അഞ്ചരക്കണ്ടി, വി.അബ്ദുല്‍ ലത്തീഫ്, അഭിലാഷ് എടപ്പാള്‍, സംഗീത നായര്‍, വര്‍ഗ്ഗീസ് ആന്റണി, മനോജ് കാട്ടാമ്പള്ളി, നൂറ വള്ളില്‍, ഷൗക്കത്ത് അലിഖാന്‍, ജിജില്‍ കെ.വി, കെ. ആര്‍ ടോണി, ജിനേഷ് എടപ്പള്ളി, നന്ദനന്‍ മുള്ളമ്പത്ത്, രാധാകൃഷ്ണന്‍ എടച്ചേരി, ഗോപി നാരായണന്‍, രഘുനാഥന്‍ കൊളത്തൂര്‍, ടി.റെജി, രാധാകൃഷ്ണന്‍ എടച്ചേരി, വിനോദ് കറുത്തേടത്ത്, കെ.വി.സക്കീര്‍ ഹുസൈന്‍, അമ്മുദീപ, എസ്.എന്‍. ജ്യോതിഷ്

12, 13, 14- ശനി,ഞായര്‍,തിങ്കള്‍
വേദി മൂന്ന്
കല്‍ബുര്‍ഗി
(സാംസ്‌കാരിക നിലയം)

ഫിലിം ഫെസ്റ്റിവല്‍
രാവിലെ 10 മണി മുതല്‍
സഹകരണം: വിബ്ജിടോര്‍ കളക്ടീവ്
ഉദ്ഘാടനം: പി.ടി.കുഞ്ഞുമുഹമ്മദ്
(വൈകീട്ട് 5 മണി)
സ്വാഗതം : കോയമുഹമ്മദ്
അധ്യക്ഷത : ചെലവൂര്‍ വേണു
വിവിധ ദിവസങ്ങളില്‍ സംവാദത്തില്‍ പങ്കെടുക്കുന്നവര്‍
സി.എസ.് വെങ്കിടേശ്വരന്‍
ജി.പി.രാമചന്ദ്രന്‍
റാസി മുഹമ്മദ്
സജിത മടത്തില്‍
ഫൗസിയ ഫാത്തിമ
ഉണ്ണികൃഷ്ണന്‍ ആവള
ദീദി ദാമോദരന്‍
എന്‍.പി.സജീഷ്
ടി.കെ.ഉമ്മര്‍
പി.പ്രേമചന്ദ്രന്‍
നന്ദി : മുഹമ്മദ് എ.

13-8-2017 ഞായര്‍
വേദി ഒന്ന്
രോഹിത് വെമുല
(കോംട്രസ്റ്റ് ഗ്രൗണ്ട്)

10 മണി
സംവാദം
സ്വാതന്ത്യോത്സവം
ഉദ്ഘാടനം അലന്‍സിയര്‍
സ്വാഗതം : പ്രവീണ്‍ രത്‌നാകരര്‍
അദ്ധ്യക്ഷത: മാമുക്കോയ
പി.കെ.ഫിറോസ്, പി നിഖില്‍, അഡ്വ: പി.ഗവാസ്, ലിന്റൊ ജോസഫ്, എം.ധനീഷ് ലാല്‍, വി.പി.നിഹാല്‍, ജസ്‌ല മാടശ്ശേരി, ദിനു കെ, യു. ഹേമന്ത് കുമാര്‍, അഷറഫ് കുരുവട്ടൂര്‍, മാധവന്‍ കുന്നത്തറ, സുലൈമാന്‍ കക്കോടി. അജയന്‍ കാരാടി, എം. കെ,സുരേഷ് ബാബു
നന്ദി: സുബീഷ്

2 മണി
സംവാദം
എന്റെ എഴുത്ത് എന്റെ സ്വാതന്ത്രൃം
ഉദ്ഘാടനം: നാരായന്‍
സ്വാഗതം : ഡോ. എം.സി. അബ്ദുള്‍ നാസര്‍
അധ്യക്ഷത : പി. സുരേഷ്
ശത്രുഘ്‌നന്‍, വി ടി മുരളി, റഫീഖ് അഹമ്മദ്, എ.ശാന്തകുമാര്‍, ഒ.പി.സുരേഷ്
അര്‍ഷാദ് ബത്തേരി, സോമന്‍ കടലൂര്‍, ശിവദാസ് പുറമേരി,
നന്ദി: പ്രേമന്‍ തറവട്ടത്ത്

4 മണി
സംവാദം
ഫാസിസവും തൊഴിലാളി വര്‍ഗ്ഗവും
ഉദ്ഘാടനം: എളമരം കരീം
സ്വാഗതം : വസീഫ് വി.
അദ്ധ്യക്ഷത: പുരുഷന്‍ കടലുണ്ടി
കെ.പി. രാജേന്ദ്രന്‍
ആര്‍.ചന്ദ്രശേഖരന്‍
കെ.എന്‍.എ.ഖാദര്‍
നന്ദി : കെ.പി.യു.അലി
7 മണി
കാല്‍ച്ചുവട്ടിലൊരു പാട്ടുവെട്ടം
ചൂട്ട് വയനാട് ഒരുക്കുന്ന പാട്ടും നൃത്തവും

13-8-2017 ഞായര്‍
വേദി രണ്ട്
ജുനൈദ്
(ആര്‍ട്ട് ഗാലറി)

10 മണി
സംവാദം
ജെന്റര്‍ ജനാധിപത്യം ആവിഷ്‌കാരം
ഉദ്ഘാടനം:
സാറാ ജോസഫ്
സ്വാഗതം : ഡോ. ടി.വി.സുനീത
അധ്യക്ഷത: ഡോ.ഖദീജാ മുംതാസ്
ശീതള്‍ ശ്യാം
കെ.അജിത
വി.പി.സുഹറ, ഷംസാദ് ഹുസൈന്‍
സോണിയ ഇ.പ.
സോഫിയ ബിന്ദ്
ഡോ.ആര്‍.രാജശ്രീ, വിജയരാജമല്ലിക
നന്ദി : ബിനോയ് വി.

2 മണി
സംവാദം
ബഹുസ്വരതയുടെ രാഷ്ട്രീയം
ഉദ്ഘാടനം: ആനന്ദ്
സ്വാഗതം : പി യഹിയ
അധ്യക്ഷത: എ.കെ.അബ്ദുല്‍ ഹക്കീം
ടി പി രാജീവന്‍, എം എന്‍ കാരശ്ശേരി, പി.കെ.പോക്കര്‍,
എന്‍.പി.ഹാഫിസ് മുഹമ്മദ്, വി.ആര്‍.സുധീഷ്, എസ്.ശാരദകുട്ടി, ഡോ.കെ.എം.അനില്‍, ഡോ. കെ.എസ്.മാധവന്‍
നന്ദി : ഹസീന ഇ.വി.

5 മണി
സംവാദം

സൈബര്‍ ഇടങ്ങളിലെ ജനാധിപത്യം
ഉദ്ഘാടനം : എം.ബി.രാജേഷ്
സ്വാഗതം: രാജേന്ദ്രന്‍ എടത്തുംകര
അധ്യക്ഷത: ഡോ. എം സി അബ്ദുല്‍ നാസര്‍
മനില സി.മോഹന്‍, വി.ആര്‍.അനൂപ്, വി.കെ.ആദര്‍ശ്, ലാസര്‍ ഷൈന്‍, അരുദ്ധതി, മുഹമ്മദ് സുഹൈന്‍, ശ്രീഹരി ശ്രീധരന്‍, അനുപമ മോഹന്‍,റഫീഖ് ഇബ്രാഹിം
നന്ദി : നദീര്‍

14 -8- 2017 തിങ്കള്‍
ജുനൈദ്
(ടൗണ്‍ഹാള്‍)

10 മണി
സംവാദം
എന്തുകൊണ്ട് ജനാധിപത്യം ആഘോഷിക്കപ്പെടണം
ഉദ്ഘാടനം: എം കെ രാഘവന്‍ (എംപി)
സ്വാഗതം : സജീഷ് നാരായണന്‍
അധ്യക്ഷത : എ. പ്രദീപ്കുമാര്‍
യു കെ കുമാരന്‍, സിവിക് ചന്ദ്രന്‍, ടി.ഡി.രാമകൃഷ്ണന്‍,
ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, ബെന്യാമിന്‍, വീരാന്‍കുട്ടി
അജയ് പി.മങ്ങാട്, മുജീബ് റഹ്മാന്‍ കിനാലൂര്‍, ഷീബ ഇ.കെ.
ഹര്‍ഷാദ് എം.ടി.
നന്ദി : മുഹമ്മദ് കെന്‍സ്

2 മണി
സംവാദം
ഇന്ത്യന്‍ ദേശീയത
ഉദ്ഘാടനം:എം.ജി.എസ്.നാരായണന്‍
സ്വാഗതം: കെ.വി. ശശി
അധ്യക്ഷത: ബാബു പറശ്ശേരി
പി.മോഹന്‍ മാസ്റ്റര്‍, ടി.സിദ്ധിഖ്, ഡോ. ഫസല്‍ ഗഫൂര്‍
നന്ദി: എ.പ്രദീപ്കുമാര്‍

4 മണി
സംവാദം
ഫാസിസത്തിന്റെ സംസ്‌കാരനിര്‍മ്മിതി
ഉദ്ഘാടനം: അക്ഷയ മുകുള്‍
സ്വാഗതം: ഗുലാബ് ജാന്‍
അധ്യക്ഷത: കെ.ടി.കുഞ്ഞിക്കണ്ണന്‍
കെ.എന്‍.ഗണേശ്, കെ.ഇ.എന്‍., സണ്ണി എം.കപിക്കാട്, പി. എന്‍. ഗോപീകൃഷ്ണന്‍
നന്ദി : എ കെ അബ്ദുല്‍ ഹക്കീം

6 മണി
തിയേറ്റര്‍ ബീറ്റ്‌സ് അവതരിപ്പിക്കുന്ന
തിയേറ്റര്‍ സോങ് പെര്‍ഫോമന്‍സ്

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം