സംസ്ഥാനത്ത് വീണ്ടും ഒരു കര്‍ഷക മരണം കൂടി;മാനന്തവാടി സ്വദേശി കടബാധ്യത മൂലം ആത്മഹത്യ ചെയ്തു

മാനന്തവാടി: വാളേരി കുനിക്കരച്ചാലില്‍ കര്‍ഷകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മേലേപ്പുറം ശിവദാസന്‍ (62) ആണു മരിച്ചത്. മക്കളുടെ വിവാഹ ആവശ്യവുമായി ബന്ധപ്പെട്ടു വിവിധ ബാങ്കുകളിലായി മൂന്നര ലക്ഷത്തിലേറെ രൂപ കടബാധ്യത ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

ഒപ്പം കൃഷിനാശവും വിലത്തകര്‍ച്ചയുമാണ് ആത്മഹത്യയ്ക്കു കാരണമെന്നും ബന്ധുക്കള്‍ പറഞ്ഞു.വീടിനു സമീപത്തുള്ള തോട്ടത്തിലാണു മൃതദേഹം കണ്ടത്. ഭാര്യ: സുലോചന. മക്കള്‍: സൂര്യ, സുരഭി. മരുമക്കള്‍: മോഹനന്‍, ദിനു.

രാജ്യത്ത് കര്‍ഷക സമരം പോലുള്ള മുന്നേറ്റം ഉണ്ടാകുന്ന സാഹചര്യത്തിലാണ് കേരളത്തില്‍ വീണ്ടും കര്‍ഷക ആത്മഹത്യനടക്കുന്നത്.മഹാരാഷ്ട്രയിലെ കര്‍ഷക സമരത്തെ തുടര്‍ച്ചയായി കള്ള ആരോപണങ്ങളിലൂടെ  അക്രമിക്കുകയും സി പി എമ്മിന് കര്‍ഷക സമരത്തിലുള്ള പ്രസക്തിയെ ചോദ്യം ചെയ്യുകയും ചെയ്യുന്ന  സാഹചര്യത്തില്‍ ഇത്  സര്‍ക്കാറിനേറ്റ വലിയ തിരിച്ചടിയാണ് .

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം