പ്ലാറ്റ്‌ഫോം ടിക്കറ്റിന്റെ നിരക്ക് 10രൂപ

falt
ന്യൂഡല്‍ഹി: പ്ലാറ്റ്‌ഫോം ടിക്കറ്റിന്റെ നിരക്ക് 10രൂപയാക്കി വര്‍ധിപ്പിക്കാന്‍ റെയില്‍വേ തീരുമാനിച്ചു. നിലവില്‍ അഞ്ചുരൂപയാണ് ടിക്കറ്റുനിരക്ക്. എപ്രില്‍ ഒന്നിന് വര്‍ധന പ്രാബല്യത്തില്‍വരും.

മേളകള്‍, റാലികള്‍ തുടങ്ങി തിരക്കുള്ള സന്ദര്‍ഭങ്ങളില്‍ പ്ലാറ്റ്‌ഫോമുകളിലെ തിരക്കു നിയന്ത്രിക്കാന്‍ ആവശ്യമെങ്കില്‍ നിരക്ക് 10 രൂപയില്‍ക്കൂടുതലാക്കി വര്‍ധിപ്പിക്കാന്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍മാര്‍ക്ക് മന്ത്രാലയം അധികാരം നല്‍കിയിട്ടുണ്ട്.

പുതുക്കിയ നിരക്കുള്ള ടിക്കറ്റുകള്‍ എത്രയും വേഗം പ്രിന്റ് ചെയ്യാന്‍ സോണല്‍ റെയില്‍വേകള്‍ക്ക് മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുതുക്കിയ ടിക്കറ്റുകള്‍ പ്രിന്റ് ചെയ്ത് ലഭിക്കുംവരെ നിലവിലുള്ള ടിക്കറ്റുകളില്‍ത്തന്നെ നിരക്കില്‍ മാറ്റംവരുത്തി നല്‍കാനാണ് നിര്‍ദേശം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം