സംഘപരിവാര്‍ കൊലപ്പെടുത്തിയ ഫൈസലിന്‍റെ അമ്മ മീനാക്ഷിഅമ്മയുടെ മക്കളും മരുമക്കളും ഇസ്ലാം മതം സ്വീകരിച്ചു

മലപ്പുറം : സംഘപരിവാര്‍ കൊലപ്പെടുത്തിയ ഫൈസലിന്‍റെ അമ്മ മീനാക്ഷിഅമ്മയുടെ മക്കളും മരുമക്കളും ഇസ്ലാം മതം സ്വീകരിച്ചു ദാരുണമായി കൊല്ലപ്പെട്ട ഫൈസലിന്റെ കുടുംബവും ഇസ്ലാം മതം സ്വീകരിച്ചു. ഇസ്ലാം മതത്തിലേക്ക് മാറിയതിന്റെ പേരിലാണ് ഫൈസലിനെ സംഘപരിവാര്‍ കൊലപ്പെടുത്തിയത്. ഈ കുടുംബത്തിലെ 8 അംഗങ്ങളാണ് രണ്ടാഴ്ച മുന്‍പ് ഇസ്ലാം മതം സ്വീകരിച്ചത്.ഫൈസലിന്റെ സഹോദരിമാരും ഭര്‍ത്താക്കന്‍മാരും മക്കളുമാണ് മതം മാറിയത്.പൊന്നാനിയിലെ മൗനാത്തുള്‍ ഇസ്ലാം സഭയില്‍ മതം മാറ്റം രേഖപ്പെടുത്തി.

ഫൈസലിന്റെ വധത്തിന് ശേഷം അമ്മ മീനാക്ഷിയും മതം മാറിയിരുന്നു.ഫൈസലിന്റെ കുടുംബാംഗങ്ങള്‍ ഇപ്പോള്‍ മുസ്ലിം വിശ്വാസത്തിലെ പ്രാഥമിക പാഠങ്ങള്‍ അഭ്യസിക്കുകയാണ്. പുല്ലാണി കൃഷ്ണന്‍ നായരുടെയും മീനാക്ഷിയുടെയും മകനായ അനില്‍കുമാര്‍ ഇസ്ലാം മതം സ്വീകരിച്ച് ഫൈസലാവുകയായിരുന്നു.

ഇതേ തുടര്‍ന്ന് പല കോണുകളില്‍ നിന്നും യുവാവിന് നേരെ ഭീഷണികള്‍ ഉയര്‍ന്നിരുന്നു. ഗള്‍ഫിലേക്ക് പോകാനിരിക്കെയായിരുന്നു കൊലപാതകം.16 നവംബര്‍ 16 ന് തിരൂരങ്ങാടി കൊടിഞ്ഞിയില്‍ വെച്ചാണ് അക്രമിസംഘം ഫൈസലിനെ കൊലപ്പെടുത്തുന്നത്.

ഭാര്യാ പിതാവിനെ കൂട്ടിക്കൊണ്ടുവാരാനായി താനൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോകവെയായിരുന്നു ആക്രമണം. ഫറൂഖ് നഗറിലെ വഴിയരികില്‍ കൊല്ലപ്പെട്ട നിലയില്‍ ഫൈസലിനെ കണ്ടെത്തുകയായിരുന്നു.തലയ്ക്കും കഴുത്തിലും ആഴത്തില്‍ മുറിവേറ്റിരുന്നു. മരണത്തിന് രണ്ട് ദിവസം മുന്‍പ് ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരില്‍ നിന്ന് ഭീഷണിയുള്ളതായി ഫൈസല്‍ പറഞ്ഞിരുന്നതായി സുഹൃത്ത് മൊഴി നല്‍കിയിരുന്നു.

ഇതേ തുടര്‍ന്നുള്ള അന്വേഷണത്തില്‍ 16 പേര്‍ അറസ്റ്റിലായി. ആര്‍എസ്എസ് തിരൂര്‍ കാര്യവാഹക് മഠത്തില്‍ നാരായണന്‍, ഫൈസലിന്റെ ഭാര്യാ സഹോദരന്‍ വിനോദ്, വിശ്വഹിന്ദ് പരിഷത്ത് തീരൂരങ്ങാടി താലൂക്ക് സെക്രട്ടറി കോട്ടശ്ശേരി ജയകുമാര്‍ എന്നിവരുള്‍പ്പെടെയാണ് പിടിയിലായത്. പിന്നീട് ഇവര്‍ക്ക് ജാമ്യം ലഭിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം