നസ്രിയ ഫഹദ് ഫാസിലിന്റെ മണിയറയില്‍ ജിന്നാവുന്നു

fahad nazriya
ജീവിതത്തില്‍ ഒന്നിച്ചവരാണ് ഫഹദ് ഫാസിലും നസ്രിയയും. ബാംഗ്ലൂര്‍ ഡെയ്‌സില്‍ മാത്രമല്ല ഇവര്‍ ഒന്നിച്ചത്. പ്രമാണിയില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. വിവാഹത്തിനു ശേഷം നസ്രിയ അഭിനയിക്കില്ലെന്നായിരുന്നു കേട്ടിരുന്നത്. എന്നാല്‍ ഫഹദോ നസ്രിയയോ അത് സ്ഥിരീകരിച്ചിരുന്നില്ല. ഇപ്പോഴിതാ കേള്‍ക്കുന്നു അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന മണിയറയിലെ ജിന്ന് എന്ന സിനിമയില്‍ ഫഹദ് ഫാസിലിന്റെ നായിക നസ്രിയയാണെന്ന്. വാര്‍ത്ത സത്യമാണെന്നാണ് ഇരുവരോടും അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ഫഹദിനൊപ്പം അഭിനയിച്ചു നസ്രിയ മടങ്ങിവരുന്നത് കാണാന്‍ കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍. മിന്‍ഹാല്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മുഹമ്മദാലി നിര്‍മ്മിക്കുന്ന സിനിമയാണ് മണിയറയിലെ ജിന്ന്. മധുവിധു ആഘോഷവുമായി ഫഹദും നസ്രിയയും ഇപ്പോള്‍ വിദേശത്താണ്. മണിയറയിലെ ജിന്ന് തുടങ്ങുമ്പോള്‍ സിനിമാലോകം ആ വാര്‍ത്ത അറിഞ്ഞാല്‍ മതിയെന്നാണ് ഇവരുടെ ആഗ്രഹം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം