ഫഹദും കുടുങ്ങുമോ? താരം നികുതി വെട്ടിപ്പ് നടത്തിയതായി റിപ്പോര്‍ട്ട്

കൊച്ചി: പ്രശസ്ത സിനിമാതാരം ഫഹദ് ഫാസില്‍ നികുതി വെട്ടിപ്പ് നടത്തിയതായി റിപ്പോര്‍ട്ട്. നടന്റെ 70 ലക്ഷം രൂപ വിലയുള്ള ബെന്‍സ് കാര്‍ പോണ്ടിച്ചേരിയിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതോടെ സര്‍ക്കാര്‍ ഖജനാവിന് 14 ലക്ഷം രൂപ നഷ്ടമുണ്ടായെന്നാണ് ഒരു ന്യൂസ് ചാനല്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. ലേസ് പോര്‍ട്ടിലെ വീടിന്റെ മുകളിലത്തെ നിലയുടെ വിലാസത്തിലാണ് ഫഹദിന്റെ വാഹനത്തിന്റെ രജിസ്ട്രേഷന്‍ നടത്തിയിരിക്കുന്നത്. എന്നാല്‍ ഫഹദിനെ അറിയില്ലെന്ന് വീട്ടുടമ പറഞ്ഞതായും ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആംഡബര കാറുകള്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ കേരളത്തില്‍ പതിനാല് ലക്ഷം രൂപ നികുതി നല്‍കേണ്ടി വരുമ്പോള്‍ പുതുച്ചേരിയില്‍ ഒന്നരലക്ഷം രൂപ നല്‍കിയാല്‍ മതി. ഇ-ക്ലാസ് ബെന്‍സിന് 70 ലക്ഷം രൂപയാണ് വില. ഫഹദ് ഫാസില്‍ താമസിക്കുന്ന തൃപ്പൂണിത്തുറയിലെ ഫ്ളാറ്റിലാണ് നിലവില്‍ കാറുള്ളത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം