ഫഹദിനെ നഷ്ടപ്പെടുമെന്ന ഭയമാണ് വിവാഹം നേരത്തെയാവാന്‍ കാരണം; നസ്രിയ തുറന്നുപറയുന്നു

fahadകൊച്ചി: തങ്ങളുടെ പ്രണയത്തെ കുറിച്ച് മനസ്‌ തുറന്ന്‍ പ്രമുഖ താരജോഡികളായ ഫഹദ് ഫാസിലും നസ്രിയയും.  പ്രണയം ആദ്യം കണ്ടുപിടിച്ച ഒരാള്‍ സംവിധായകന്‍ സമീര്‍ താഹിര്‍ ആണെന്ന് ഫഹദ് ഫാസിലും,നസ്രിയയും പറയുന്നു. വിവാഹത്തിനുശേഷം മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ബാംഗ്ലൂര്‍ ഡേയ്‌സിന്റെ ഷൂട്ടിനിടയ്ക്ക് സമീര്‍ ഇടയ്ക്ക് സൈറ്റില്‍ പ്രഖ്യാപിച്ചു, ആരും നസ്രിയയോട് ദേഷ്യപ്പെടരുത്. നമ്മുടെ എല്ലാം ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരാളായി മാറാന്‍ സാധ്യതയുണ്ട് നസ്രിയ. അങ്ങനെയാണ് സമീര്‍ തങ്ങളുടെ പ്രണയത്തെ എല്ലാവരുടെ മുന്നിലും എത്തിച്ചതെന്ന് ഫഹദ് പറയുന്നു.

അതേസമയം 26 വയസായിട്ട് മതി കല്യാണം എന്നാണ് താന്‍ കരുതിയിരുന്നതെന്നും എന്നാല്‍ ഫഹദിനെ തന്നെ വേണമെന്നുളളതുകൊണ്ടാണ് നേരത്തെ വിവാഹം കഴിച്ചതെന്നും നസ്രിയ പറഞ്ഞു. താന്‍ പണ്ടെങ്ങനെയാണോ, അതെപോലെയാണ് ഇപ്പോഴും. തനിക്കിഷ്ടമുളള ഒരു കാര്യവും ചെയ്യേണ്ട എന്ന് ഫഹദ് പറയില്ലെന്നും നസ്രിയ വ്യക്തമാക്കുന്നു.

ഓം ശാന്തി ഓശാന പോലെയോ, ബാംഗ്ലൂര്‍ ഡേയ്‌സ് പോലെയോ ഒരു തിരക്കഥ വന്നാല്‍ ഇനിയും അഭിനയിക്കുമെന്നും, ഒത്തുവന്നാല്‍ ആ സിനിമ ഈ വര്‍ഷം തന്നെ സംഭവിക്കുമെന്നും നസ്രിയ അഭിമുഖത്തില്‍ പറയുന്നു. ഫഹദ് സമ്മതിക്കാത്തതുകൊണ്ടാണോ അഭിനയിക്കാത്തത് എന്നുളള ചോദ്യമാണ് ഏറ്റവും സങ്കടകരമെന്നും, കല്യാണം കഴിഞ്ഞ് കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ തന്നെ ഫഹദാണ് നസ്രിയ ഇനി അഭിനയിക്കുന്നില്ലേ എന്ന് ആദ്യം ചോദിച്ചതെന്നും നസ്രിയ പറയുന്നു. ഇരുവരും ഒരുമിച്ചുളള സിനിമക്കായി കാത്തിരിക്കുകയാണെന്നും ഇവര്‍ അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം