ഡോ തനിക്കെന്നെ കല്ല്യാണം കഴിക്കാന്‍ പറ്റുമോ..? നസ്രിയയാണ് ആദ്യം പ്രൊപോസ് ചെയ്തത്; ഫഹദ് ഫാസില്‍ തുറന്നുപറയുന്നു

പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് നസ്രിയയും ഫഹദ് ഫാസിലും. ഇരുവരുടെയും വിവാഹം  ആരാധകരെ ഏറെ ഞെട്ടിക്കുകയും ചെയ്തു.വിവാഹ ശേഷം നസ്രിയ സിനിമയില്‍ അഭിനയിക്കുമോ എന്ന ചോദ്യമാണ് എവിടെപ്പോയാലും ഫഹദ് നേരിടുന്നത്. എന്നാല്‍ ഫഹദ്  പറയുന്നത് ഇങ്ങനെ.

എല്ലാവരോടും ചോദിക്കുന്നത് പോലെ വിവാഹ ശേഷം അഭിനയിക്കുമോയെന്നുള്ള ചോദ്യമാണ് നസ്രിയയും നേരിട്ടു കൊണ്ടിരിക്കുന്നത്. നല്ല അവസരം കിട്ടാത്തതാണോ, ഭര്‍ത്താവ് സമ്മതിക്കാത്തതാണോ, വേറെ വല്ല കാരണവുമാണോയെന്നാണ് പ്രേക്ഷകര്‍ക്ക് അറിയേണ്ടത്. നസ്രിയയെ പൂട്ടിയിട്ടൊന്നുമില്ല. മികച്ച അവസരത്തിനായി കാത്തിരിക്കുകയാണ് താരമെന്നാണ് ഫഹദ് ഫാസില്‍ പറയുന്നത്. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഫഹദ് ഫാസില്‍ മനസ്സ് തുറന്നത്. രണ്ടു പേരും ഒരുമിച്ച് അഭിനയിക്കില്ല. നസ്രിയയെന്ന ഭാര്യയെക്കുറിച്ച് അമേസിങ്ങ് എന്നാണ് താരം പറയുന്നത്.

   ബാംഗ്ലൂര്‍ ഡേയ്‌സ് സിനിമയുടെ ഷൂട്ടിങ്ങ് നടക്കുന്ന സമയത്ത് നസ്രിയയെ ശ്രദ്ധിച്ചിരുന്നു. മറ്റുള്ളവരെ നോക്കുന്ന പോലെ ആയിരുന്നില്ല അത്. പിന്നെ ഉമ്മയ്ക്കും അവളെ ഇഷ്ടമായിരുന്നു. ബാംഗ്ലൂര്‍ ഡേയ്‌സ് ഷൂട്ട് പുരോഗമിക്കുന്നതിനിടയിലാണ് നസ്രിയ ആ ചോദ്യം ചോദിക്കുന്നത്. ഡോ തനിക്കെന്നെ കല്ല്യാണം കഴിക്കാന്‍ പറ്റുമോയെന്ന്. ഇനിയുള്ള ജീവിതത്തില്‍ തന്നെ ഞാന്‍ നോക്കിക്കോളാമെന്ന് അവള്‍ വാക്കും തന്നു. പരിചയപ്പെട്ടതില്‍ ഒരാള്‍ മാത്രമേ ആ ചോദ്യം ചോദിച്ചിട്ടിട്ടുള്ളൂ. അവരെ ഞാന്‍ കെട്ടുകയും ചെയ്തുവെന്നും ഫഹദ് പറഞ്ഞു. ഇരവുരും ഒരുമിച്ച് അഭിനയിക്കുമോയെന്നുള്ള കാര്യമൊക്കെ ആലോചിക്കേണ്ട കാര്യമാണെന്നാണ് ഫഹദ് പറയുന്നത്. അവള്‍ അഭിനയിക്കുന്നതില്‍ എതിര്‍പ്പില്ല. നസ്രിയ അഭിനയിക്കുമ്പോള്‍ വീടു നോക്കി വീട്ടിലിരിക്കാനാണ് തന്റെ തീരുമാനം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം