നിര്‍ണ്ണായക വിധിയില്‍ രാമലീല നാളെ തീയേറ്ററുകളില്‍; നന്ദി അറിയിച്ച് സംവിധായകന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌ വയറലാവുന്നു

ഏറെ പ്രതീക്ഷകളോടെയും ആഗ്രഹത്തോടെയും  താന്‍ സംവിധാനം ചെയ്ത ദിലീപിന്‍റെ ഏറ്റവും പുതിയ ചിത്രമായ രാമലീലയെ കുറിച്ച്  ഒരു കത്തിന്‍റെ രൂപത്തില്‍ ജനങ്ങളില്‍ എത്തിച്ചിരിക്കുകയാണ് രാമലീലയുടെ സംവിധായകന്‍ അരുണ്‍ഗോപി .

 

സിനിമ റിലീസിങ്ങിനെ കുറിച്ചെഴുതിയ കത്താണ് സംവിധായകന്‍  തന്‍റെ ഫേസ് ബുക്കിലൂടെ  പുറത്തുവിട്ടത് . ദിലീപിനെതിരെയുള്ള ആരോപണം നിലനില്‍ക്കുന്ന ഈ സമയത്ത് റിലീസാവുന്ന ചിത്രത്തെ പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്ന ഭയവും അരുണ്‍ ഗോപിയില്‍ ഉണ്ട്. എന്നാല്‍ തന്‍റെ  കഷ്ട്ടപ്പാടില്‍ വിജയം ലഭിക്കുമെന്നും കത്തില്‍ പറയുന്നു.

 

തന്നെ സിനിമയിലേക്കെത്തിച്ചവര്‍ക്കും അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍ക്കും അരുണ്‍ നന്ദി അറിയിച്ചു. കൂടാതെ സിനിമയുടെ വിജയത്തിനായ് ദൈവങ്ങളോടുള്ള പ്രാര്‍ത്ഥനയും.

അരുണ്‍ഗോപിയുടെ ഫേസ് ബുക്ക്‌ പോസ്റ്റ്‌ ചുവടെ:

രാമലീലയെ സപ്പോര്‍ട്ട് ചെയ്ത് മഞ്ജുവും തന്‍റെ ഫേസ് ബുക്ക്‌ പോസ്റ്റിലൂടെ രംഗത്തെത്തിയിരുന്നു.  ഒരു വ്യക്തിയുടെ പേരില്‍ ഒരുപാടുപേരുടെ സ്വപ്നം ഇല്ലാതാക്കരുതെന്നതായിരുന്നു മഞ്ജുവിന്‍റെ  ഫേസ്ബുക്ക് പോസ്റ്റ്‌.

രാമലീലയെ ജനങ്ങള്‍ എങ്ങനെ സ്വീകരിക്കുമെന്നത് നിര്‍ണായക വിധിയാണ്. എന്നിരുന്നാലും സിനിമയെ  അതിന്‍റെ ഘടകങ്ങള്‍ ഉള്‍കൊള്ളിച്ചു കാണുകയാണെങ്കില്‍ ഏവരും സിനിമയെ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന വിശ്വാസമുണ്ടെന്നും അരുണ്‍ പറയുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം