ഫേസ്ബുക്കിലൂടെ തുടങ്ങിയ പ്രണയം അവസാനിപ്പിക്കാന്‍ ഒരുങ്ങിയ കാമുകിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന്‍പീഡിപ്പിച്ചു; യുവതി അബോധാവസ്ഥയില്‍

ഫേസ്ബുക്കിലൂടെ തുടങ്ങിയ  പ്രണയം അവസാനിപ്പിക്കാന്‍ ഒരുങ്ങിയ കാമുകിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന്‍പീഡിപ്പിച്ചു തുടര്‍ന്ന്‍ യുവതിയെ  അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തെക്കൻ ഡൽഹിയിലെ മസൂദ്പുരിലാണ് ഉസ്ബെക്കിസ്ഥാൻ പൗരയായ 36 വയസുകാരിയെയാണ് പീഡിപ്പിച്ചത്. കേസിൽ  കാമുകൻ അനുഭവ് യാദവിനെ പോലീസ് അറസ്റ്റ് ചെയ്തു. സോഷ്യൽ മീഡിയയിലൂടെയാണ് അനുഭവുമായി യുവതി പ്രണയബന്ധം സ്ഥാപിക്കുന്നത്. എന്നാൽ രണ്ടാഴ്ച മുന്പ് അനുഭവുമായുള്ള ബന്ധം അവസാനിപ്പിക്കാൻ യുവതി തീരുമാനിക്കുകയായിരുന്നു. ഇതിലുള്ള പകയാണ് പീഡനത്തിൽ എത്തിച്ചതെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞാഴ്ച മസൂദ്പുരിലുള്ള യുവതിയുടെ ഫ്ളാറ്റിൽ വച്ചാണ് ക്രൂരമായി മർദിച്ച ശേഷം മുൻ കാമുകനും നാലു സുഹൃത്തുകളും ചേർന്ന് പീഡിപ്പിച്ചത്.  പിന്നീട് അബോധവസ്ഥയിലായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം