ഫേസ്ബുക്ക്‌ പ്രണയം ഒടുവില്‍ കലാശിച്ചത് അധ്യാപികയുടെയും മകന്‍റെയും മരണത്തില്‍;കൊലപാതകത്തിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി വിദ്യാര്‍ഥി

 ഫേസ്ബുക്കിലൂടെ വിദ്യാര്‍ത്ഥിയുമായി പ്രണയത്തിലായ  അധ്യാപികയെ കാത്തിരുന്നത് അതിദാരുണമായ മരണം. കൊന്നത് കാമുകനായ വിദ്യാര്‍ത്ഥി. അധ്യാപികയോടുള്ള വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍  അധ്യാപികയേ മാത്രമല്ല  അധ്യാപികയില്‍ തനിക്ക് ജനിച്ച കുഞ്ഞിനേയും കൊന്നു.

അമേരിക്കയിലെ  മാന്‍ഹാട്ടനിലെ ഫ്‌ലാറ്റിലാണ് ഫെലീഷ്യ ബറഹോന എന്ന യുവതിയും അവരുടെ നാല് വയസ്സുള്ള മകനും  കൊല്ലപ്പെട്ടത്.  മൃതദേഹം കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്.കൊന്നത് ഐസക് ഡുരാന്‍ ഇന്‍ഫന്റെ എന്ന മുന്‍ വിദ്യാര്‍ത്ഥിയും. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. പോലീസിന്റെ ചോദ്യം ചെയ്യലില്‍ ലഭിച്ചത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് .

ഐസക് ഡുറാന് വെറും 16 വയസ്സുള്ളപ്പോഴാണ് അധ്യാപികയായിരുന്ന ഫെലീഷ്യുമായി  ഫേസ്ബുക്ക് വഴി ബന്ധം സ്ഥാപിച്ചത്. പലതവണ പല സ്ഥലങ്ങളില്‍ വച്ച് കണ്ടുമുട്ടുകയും ചെയ്തിരുന്നു. തുടര്‍ച്ചയായി ‘ഹോട്ട്’ സന്ദേശങ്ങള്‍ അവര്‍ വിദ്യാര്‍ത്ഥിയ്ക്ക് അയക്കാറുണ്ടായിരുന്നു.ഈ സമയത്ത് വിദ്യാര്‍ഥിക്ക് പ്രായം 16. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുമായി സെക്‌സ് ചെയ്താല്‍  നിയമ പ്രശ്‌നമാകുന്നതിനാല്‍  ആധ്യാപിക വിദ്യാര്‍ഥിക്ക്   17 തികയാന്‍ വേണ്ടി കാത്തിരുന്നു. 17 തികയുന്ന ദിവസം തന്നെ ഇവര്‍ ശാരീരിക ബന്ധത്തിന് തുടക്കം കുറിച്ചു. അത് മാസങ്ങളോളം തുടര്‍ന്നു.  ഒന്നും പേടിക്കേണ്ട എന്നാണ് തന്നോട് പറഞ്ഞിരുന്നത് എന്ന് ഐസക് പോലീസിനോട് പറഞ്ഞു. ഫെലീഷ്യ ഗര്‍ഭിണിയായി. 2012 ല്‍ ഇവര്‍ക്ക് ഒരു ആണ്‍കുട്ടി ജനിക്കുകയും ചെയ്തു. ഇതോടെ  രണ്ട് പേരും തമ്മില്‍ പ്രശ്‌നങ്ങള്‍ തുടങ്ങുകയും ചെയ്തു.ഇതാണ് ഒടുവില്‍ കൊലയില്‍ കലാശിച്ചത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം