ഫെയിസ്ബുക്ക് പ്രണയം പൂവണിഞ്ഞു; ഇന്ത്യക്കാരിക്ക് പാക്കിസ്ഥാന്‍ വരന്‍

facebook love
ന്യൂഡല്‍ഹി: ഫെയിസ്ബുക്ക് സൌഹൃദത്തിലൂടെ ഇന്ത്യക്കാരി വരനായി കണ്ടെത്തിയത് പാക്കിസ്ഥാന്‍കാരനെ. ഒഡീഷയിലെ ബലന്‍ഗിര്‍ ജില്ലയില്‍ താമസിക്കുന്ന ഡോ പ്രതിമ സാഹൂ പ്രണയിച്ചത് പാക്കിസ്ഥാനിയായ മുഹമ്മദ് മാന്‍ഷയെയാണ്. അതിര്‍ത്തികള്‍ ഭേദിച്ച പ്രണയകഥയുടെ അന്ത്യം പാക്കിസ്ഥാനിലെ ലയ്യ ജില്ലയില്‍ വച്ച് നടന്ന വിവാഹത്തിലൂടെ.

ഫേസ്ബുക്കിലെ ആദ്യ കൂടിക്കാഴ്ച തന്നെ അവരുടെ ജീവിതം മാറ്റി മാറിച്ചു. ആറ് മാസത്തോളം സൗഹൃദം മാത്രമായിരുന്നു അവര്‍ തമ്മിലുണ്ടായിരുന്നത്. പിന്നീടാണ് അത് പ്രണയത്തിലേക്ക് വഴിമാറിയതും വിവാഹത്തിലെത്തിയതുമെന്ന് മുഹമ്മദ് പറഞ്ഞു. കഴിഞ്ഞയാഴ്ച പ്രതിമ പാക്കിസ്ഥാനിലെത്തി. മൂന്നു മാസത്തെ സന്ദര്‍ശന വിസയിലാണ് എത്തിയത്. മുഹമ്മദും കുടുംബവും അവളെ സന്തോഷത്തോടെ സ്വീകരിച്ചു. അടുത്ത ദിവസം തന്നെ അവള്‍ ഇസ്‌ലാം മതം സ്വീകരിക്കുകയുമുണ്ടായി. മറിയം എന്നാണ് പുതിയ പേര്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം