ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിച്ച ഫെയ്സ്ബുക്കിന് 800 കോടി പിഴ

ബ്രസല്‍സ്: വാട്സ് ആപ്പിനെ ഏറ്റെടുത്തതുമായി ബന്ധപ്പെട്ടാണ് ഫേസ്ബുക്കിന് തിരിച്ചടിയുണ്ടായത്. ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് തെറ്റായ വിവരം സമര്‍പ്പിച്ചതിന് 800 കോടി രൂപ പിഴയാണ് യൂറോപ്യന്‍ യുണിയന്‍ ശിക്ഷ വിധിച്ചത്. 2014ലാണ് 1900 കോടി ഡോളര്‍ മുടക്കി ഫേസ്ബുക്ക് വാട്സ് ആപ്പിനെ ഏറ്റെടുത്തത്. 2014ല്‍ വാട്സ് ആപ്പിനെ ഏറ്റെടുക്കുമ്ബോള്‍ രണ്ട് നെറ്റ്വര്‍ക്കുകളിലും അക്കൗണ്ടുകളും ഓട്ടോമേറ്റഡായി ബന്ധിപ്പിക്കില്ലെന്നാണ് ഫേസ്ബുക്ക് അറിയിച്ചിരുന്നത്. പിന്നീട് ഫേസ്ബുക്ക് തങ്ങളുടെ സ്വകാര്യത നയത്തില്‍ മാറ്റം വരുത്തുകയായിരുന്നു. വാട്സ് ആപ്പ് ഉപഭോക്താകളുടെ ഫോണ്‍ നമ്ബറുകളും അവരുടെ ഫേസ്ബുക്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിക്കുന്നതിനുള്ള സാധ്യതകളാണ് ഫേസ്ബുക്ക് പരിശോധിച്ചത്. ഇതാണ് ഫേസ്ബുക്കിന് യൂറോപ്യന്‍ കമീഷന്‍ പിഴ ശിക്ഷ വിധിക്കാന്‍ കാരണം. അതേസമയം, അന്വേഷണത്തില്‍ കമ്മിഷനുമായി സഹകരിച്ചെന്നും തെറ്റായ വിവരം നല്‍കിയത് മന:പൂര്‍വമല്ലെന്നും ഫെയ്സ്ബുക്ക് വ്യക്തമാക്കി. പിഴയോടെ വിഷയത്തില്‍ മറ്റു നടപടികള്‍ ഉണ്ടാവില്ലെന്ന് കമീഷന്‍ ഉറപ്പ് നല്‍കിയതായും ഫേസ്ബുക്ക് പ്രസ്താവനയില്‍ പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം