‘ഫെയ്‌സ് ബുക്കില്‍ ജോലിചെയ്യുക എന്നാല്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നതെന്തോ അതു ചെയ്യുക’

facebookകോഴിക്കോട്: ലോകത്തിന്റെ സ്പന്ദനം ഫെയ്സ്ബുക്ക് ആണെന്ന് കരുതുന്ന യുവതലമുരകള്‍ക്കൊരു സന്തോഷ വാര്‍ത്ത. സോഷ്യല്‍ മീഡിയ സൈറ്റുകളിലെ പ്രധാന സൈറ്റായ ഫെയ്‌സ് ബുക്ക് ജോലിക്കാരെ തേടുന്നു. 47 ഒഴിവുകളിലേക്കാണ് അപേക്ഷ വിളിച്ചിരിക്കുന്നത്. പല തസ്തികകളുടെയും  അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ബിരുദവും പ്ലസ്ടുവുമാണ്. ചിലതിലെല്ലാം നിയമനം താത്കാലികാടിസ്ഥാനത്തിലാണെന്നുമാത്രം. കൂടുതല്‍ വിവരങ്ങളറിയാന്‍ ‘ഫെയ്‌സ് ബുക്ക് ജോബ്‌സ്’ എന്ന്‌ സെര്‍ച്ച് ചെയ്താല്‍ മതി.
ഇന്ത്യയില്‍ മാത്രം 21 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഹൈദരാബാദില്‍ 13, മുംെബെയില്‍ ആറ്, ദില്ലിയില്‍ രണ്ട് എന്നിങ്ങനെയാണ് ഇന്ത്യയിലെ ഒഴിവുകള്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് ബാക്കി 26 തസ്തികകള്‍. ലണ്ടന്‍, അയര്‍ലന്‍!ഡ്, മെന്‍ലോപാര്‍ക്ക് തുടങ്ങിയ സ്ഥലങ്ങളിലൊക്കെ ഒഴിവുകളുണ്ട്. ഇതില്‍ പോളിസി മാനേജ്‌മെന്റ് തസ്തികയിലേക്ക് യോഗ്യതയായി പറഞ്ഞിട്ടുള്ളത് അണ്ടര്‍ ഗ്രാജ്വേഷനാണ്. അതായത് ഇവിടത്തെ പ്ലസ്ടു യോഗ്യത മാത്രം.
ഫെയ്‌സ് ബുക്കിനോടുള്ള അദമ്യമായ സ്‌നേഹമാണ് വേണ്ട യോഗ്യതകളില്‍ പ്രധാനം. അന്താരാഷ്ട്ര ബന്ധങ്ങളെക്കുറിച്ചും നയങ്ങളെക്കുറിച്ചുമുള്ള അറിവ് അധികയോഗ്യതയായി പരിഗണിക്കും. എഴുത്ത്, ഗവേഷണം, ആശയവിനിമയം എന്നിവയില്‍ നല്ല പ്രാവീണ്യം വേണം. മാനേജര്‍, സേഫ്റ്റി മാനേജര്‍, സ്‌പെഷലിസ്റ്റ് തുടങ്ങി 13 തസ്തികകളിലാണ് ഫെയ്‌സ് ബുക്കിന്റെ ഹൈദരാബാദ് ഓഫീസില്‍ ഒഴിവുള്ളത്. സോഫ്റ്റ് വെയര്‍, റിക്രൂട്ടിങ്, നിയമം എന്നീ വിഭാഗങ്ങളിലും ഒഴിവുകള്‍ ഉണ്ട്.
റിക്രൂട്ടിങ്, ഗ്ലോബല്‍ സെയില്‍സ് എന്നീ വിഭാഗങ്ങളിലാണ് മുംബൈ ഓഫീസില്‍ ഒഴിവുകളുള്ളത്. ആറ് തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഡല്‍ഹിയില്‍ പാര്‍ട്ട്ണര്‍ഷിപ്പ്, പോളിസി എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. ഇതില്‍ പോളിസി അനലിസ്റ്റിന്റെ തസ്തികയിലേക്ക് വേണ്ട വിദ്യാഭ്യാസ യോഗ്യത രാഷ്ട്രമീമാംസ, അന്താരാഷ്ട്ര ബന്ധങ്ങള്‍, നയപഠനം എന്നിവയിലേതിലെങ്കിലുമുള്ള ബിരുദമാണ്. ഗവേഷണം, നയരൂപവത്കരണം എന്നിവയില്‍ എതെങ്കിലും ഒന്നുമായി ബന്ധപ്പെട്ട മേഖലയില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം.
ഹൈദരാബാദ് ഓഫീസിനു കീഴില്‍ ക്ഷണിച്ചിട്ടുള്ള അപേക്ഷകള്‍ എല്ലാം അതത് മേഖലകളില്‍ പ്രവൃത്തിപരിചയം ആവശ്യപ്പെടുന്നതാണ്. കമ്മ്യൂണിറ്റി ഓപ്പറേഷന്‍സ് മാനേജര്‍, സേഫ്റ്റി മാനേജര്‍, സോഫ്റ്റ് വെയര്‍ എന്‍ജിനിയര്‍ എന്നിവയൊക്കെ ഇതില്‍പ്പെടുന്നു. ‘ഞങ്ങള്‍ ലോകം കൂടുതല്‍ തുറന്നതും പരസ്​പര ബന്ധമുള്ളതുമാക്കുന്നു. സഹായിക്കുമോ?’ എന്നാണ് അപേക്ഷ ക്ഷണിച്ചുകൊണ്ട് ഇവര്‍ ചോദിക്കുന്നത്. ‘ഫെയ്‌സ് ബുക്കില്‍ ജോലിചെയ്യുക എന്നാല്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നതെന്തോ അതു ചെയ്യുക’ എന്നാണ് എന്നും അവര്‍ ഓര്‍മ്മിപ്പിക്കുന്നു.

 

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം