ഇനി മുതല്‍ ഫെയ്സ്ബുക്കിനും ആധാര്‍ നിര്‍ബന്ധം

ന്യൂ​ഡ​ൽ​ഹി: ഫേ​സ്ബു​ക്കി​ൽ അ​ക്കൗ​ണ്ട് എടുക്കാനും ആ​ധാ​ർ കാ​ർ​ഡ് നി​ർ​ബ​ന്ധ​മാ​ക്കു​ന്നു. പു​തു​താ​യി അ​ക്കൗ​ണ്ട് ആ​രം​ഭി​ക്കു​ന്ന​വ​രോ​ട് ആ​ധാ​ർ വി​വ​ര​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടാ​ൻ തീ​രു​മാ​നി​ച്ചെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ ഫേ​സ്ബു​ക്ക് സ്ഥി​രീ​ക​രി​ച്ചു. പു​തി​യ അ​ക്കൗ​ണ്ട് ആ​രം​ഭി​ക്കു​ന്ന​വ​ർ ആ​ധാ​ർ കാ​ർ​ഡി​ലെ പേ​രു​ത​ന്നെ അ​ക്കൗ​ണ്ടി​ൽ ന​ൽ​ക​ണ​മെ​ന്നാ​ണ് ഫേ​സ്ബു​ക്ക് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

ഫേ​സ്ബു​ക്കി​ലെ വ്യാ​ജ അ​ക്കൗ​ണ്ടു​ക​ൾ ന​ശി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് നീ​ക്ക​മെ​ന്നാ​ണ് ഫേ​സ്ബു​ക്കി​ന്‍റെ ഒൗ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം. മൊ​ബൈ​ൽ ഫോ​ണി​ലൂ​ടെ അ​ക്കൗ​ണ്ട് ആ​രം​ഭി​ക്കു​ന്ന​വ​രോ​ടാ​ണ് ആ​ധാ​റി​ലെ പേ​രു​ത​ന്നെ ന​ൽ​കാ​ൻ ഫേ​സ്ബു​ക്ക് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ആ​ധാ​ർ ന​ന്പ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ ചോ​ദി​ക്കു​ന്നി​ല്ലെ​ങ്കി​ലും ഭാ​വി​യി​ൽ ഇ​തു സം​ഭ​വി​ക്കു​മെ​ന്നാ​ണ് ക​ന്പ​നി​വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന.

യു​എ​സ് ക​ഴി​ഞ്ഞാ​ൽ ഫേ​സ്ബു​ക്കി​ന് ഏ​റ്റ​വും കൂ​ടു​ത​ൽ അം​ഗ​ങ്ങ​ളു​ള്ള രാ​ജ്യ​മാ​ണ് ഇ​ന്ത്യ. 24.1 കോ​ടി അ​ക്കൗ​ണ്ടു​ക​ളാ​ണ് ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള​ത്. ഇ​തി​ൽ നി​ര​വ​ധി വ്യാ​ജ അ​ക്കൗ​ണ്ടു​ക​ളു​മു​ണ്ട്. ഫേ​സ്ബു​ക്കി​ൽ അ​ക്കൗ​ണ്ട് തു​ട​ങ്ങു​ന്ന​തി​ന് ആ​ധാ​ർ വി​വ​ര​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന വി​വ​രം മ​റ്റൊ​രു സ​മൂ​ഹ​മാ​ധ്യ​മ​മാ​യ ട്വി​റ്റ​റി​ലാ​ണ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത് എ​ന്ന​താ​ണ് വൈ​രു​ദ്ധ്യം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം