കറക്കം നിര്‍ത്താം :പരാതിക്ക് ഫെയ്‌സ്ബുക്ക് പരിഹാരം കണ്ടെത്തി

ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയുന്ന ചില വെബ് ലിങ്കുകളില്‍ ക്ലിക്ക് ചെയ്ത് ലോഡ് ചെയ്യാന്‍ ഏറെ നേരം കാത്തിരിക്കേണ്ടി വരുന്നുവെന്ന പരാതിക്ക് ഫെയ്‌സ്ബുക്ക് പരിഹാരം കണ്ടെത്തി.

ഇങ്ങനെ ലോഡ് ആവാന്‍ കൂടുതല്‍ സമയമെടുക്കുന്ന വെബ്‌സൈറ്റുകളില്‍ നിന്നുള്ള ലിങ്കുകള്‍ ന്യൂസ്ഫീഡില്‍ കുറയ്ക്കാനും, വേഗത്തില്‍ ലോഡ് ചെയ്യാനുള്ള വെബ്ലിങ്കുകള്‍ കൂടുതലായി നല്‍കാനും ഫെയ്‌സ്ബുക്ക് ആലോചിക്കുന്നെന്നാണ് റിപ്പോര്‍ട്ട്. വെബ്‌സൈറ്റ് ലോഡ് ആവുന്ന സമയം, ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നവരുടെ നെറ്റ്‌വര്‍ക്ക് കണക്ഷനും ഇന്റര്‍നെറ്റ് സ്പീഡും കണക്കിലെടുത്താണ് പുതിയ മാറ്റങ്ങള്‍ വരുത്തുക എന്നാണ് സൂചന.

‘വെബ്‌സൈറ്റ് ക്ലിക്ക് ചെയ്താല്‍ ആളുകള്‍ അധികം നേരം കാത്തിരിക്കാറില്ലെന്ന് ഞങ്ങള്‍ കണ്ടെത്തി, അവരുടനെ ലിങ്ക് ക്ലോസ് ചെയ്ത പോകും. 40 ശതമാനം വെബ്‌സൈറ്റ് സന്ദര്‍ശകരും മൂന്ന് സെക്കന്‍ഡ് മാത്രമേ ക്ഷമയോടെ കാത്തിരിക്കാറുള്ളു. വെബ്‌സൈറ്റുകള്‍ ലോഡ് ആവുന്ന സമയം 25 ശതമാനം കുറക്കും,’ ഫെയ്‌സ്ബുക്കിന്റെ ഒരു ബ്ലോഗില്‍ പറയുന്നു.

Viral News

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം