കെ കെ ശ്രീജിത്
ഖത്തര്‍: അറബ് രാജ്യങ്ങള്‍ ഖത്തറിനെ ഏര്‍പ്പെടുത്തിയ വിലക്കിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിക്ക് ഒരാഴ്ച്ചക്കകം പരിഹാരമുണ്ടാകുമെന്ന് മലയാളി ഉള്‍പ്പെടുന്ന ഇന്ത്യന്‍ സമൂഹത്തിന് ഒരു ആശങ്കയും വേണ്ടെന്നും ഇന്ത്യന്‍ എംബസി കമ്മ്യൂണിറ്റി ചെയര്മാന് കരീം അബ്ദുല്ല ട്രൂവിഷന്‍ ന്യൂസിനോട് പറഞ്ഞു.
ഖത്തറില്‍ ഇന്ത്യക്കാര്‍ക്ക് യാതൊരു കുഴപ്പവുമില്ല. മലയാളികളെ പ്രതിസന്ധി തീര ബാധിച്ചിട്ടുമില്ല. ഭക്ഷണവും വസ്ത്രവും ഉള്‍പ്പെടെയുള്ള എല്ലാം സംവിധാനങ്ങളും ഖത്തര്‍ ഭരണകൂടം ഒരുക്കിയിട്ടുണ്ട്. ഒരാഴ്ച്ചക്കകം എന്ത് വില കൊടുത്തും പൂര്‍വ സ്ഥിതിയിലാക്കാനാണ് ശ്രമം. കേരളത്തെ കുടുംബങ്ങള്‍ക്ക് ഒരു ആശങ്കയും വേണ്ടെന്നും ഖത്തര്‍ മനുഷ്യാവകാശ കമ്മീഷന് ലീഗല്‍ പ്രതിനിധികൂടിയായ കരീം അബ്ദുല്ല പറഞ്ഞു.
ഇന്ത്യക്ക് ഖത്തറുമായി പതിറ്റാണ്ടുകളായുള്ള സഹോദര ബന്ധമാണ് നിലവിലുള്ളത്. അതുകൊണ്ട് തന്നെ ഏത് പ്രതിസന്ധി ഘട്ടത്തിലും ജീവന് കൊടുത്തു വരെ ഖത്തറിനോടൊപ്പം നില്ക്കാന് ഇന്ത്യന്‍ സമൂഹം ഒരുക്കമാണ്. നിരോധനം വന്ന ഉടനെ ഖത്തര്‍ ഓഫ് ചേംബര്‍ ഓഫ് കൊമേഴ്സ് അടിയന്തിര യോഗം ചേര്‍ന്ന് ഭക്ഷ്യ സുരക്ഷ കാര്യങ്ങള്‍ ഉറപ്പു വരുത്തി. അതിവേഗ കംസ്റ്റസ് ക്ലിയറന്‍സ് നടത്തി മലയാളികള്‍ ഉള്‍പ്പെടെയുള്ള ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും ആവശ്യമായ സാധനങ്ങള്‍ എത്തിച്ചു. നോമ്പ് തുറ ഉള്‍പ്പെടെയുള്ള എല്ലാം കാര്യങ്ങളും സജീവമായി നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിമാനയാത്ര സംബന്ധിച്ച ചില ബുദ്ധിമുട്ടുകള്‍ മാത്രമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. 22ന് സ്കൂളുകള്‍ അടക്കും. കേരളത്തില്‍ ഉള്‍പ്പെടെയുളള വിമാന സര്‍വീസുകള്‍ വര്‍ധിപ്പിച്ചാല്‍ ഈ പ്രശ്നം പരിഹരിക്കാം. ഇന്ത്യന്‍ എംബസി വഴി നോര്‍ക്ക മലയാളികളുടെ വിവരശേഖരണം നടത്തുന്നു എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. തുര്‍ക്കി ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് പാലും പഴങ്ങളും എത്തിതുടങ്ങിയിട്ടുണ്ട്. ആദ്യം ദിവസങ്ങളില്‍ ഉണ്ടായിട്ടുള്ള ആശങ്കകള്‍ എല്ലാം പരിഹരിച്ചിട്ടുണ്ട്. ആഭ്യന്തര ഭക്ഷ്യ ഉല്്പ്പാദനത്തിലെ കുറവാണ് ഖത്തര്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. പുതിയ സാഹചര്യത്തില്‍ നിന്ന് ഇത് നേരിടാനുള്ള കരുത്ത് ആര്ജിക്കുമെന്നും കരീം അബ്ദുല്ല ട്രൂവിഷന്‍ അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.