പ്രസിദ്ധമായ എരുമേലി പേട്ടതുള്ളല്‍ ഇന്ന്

പത്തനംതിട്ട : ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ടതുള്ളല്‍ ഇന്ന്. ശ്രീകൃഷ്ണപരുന്ത് ആകാശത്ത് വട്ടമിട്ട് പറക്കുന്നതോടെ അമ്ബലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളല്‍ ആരംഭിക്കും. സമൂഹ പെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍ നായരുടെ നേതൃത്വത്തിലുള്ള അമ്ബലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളല്‍ പേട്ട കൊച്ചമ്ബലത്തില്‍ നിന്ന് രാവിലെ 11 ന് പുറപ്പെടും. സംഘത്തെ വാവര് പള്ളിയില്‍ ജമാ അത്ത് ഭാരവാഹികള്‍ സ്വീകരിക്കും. തുടര്‍ന്ന് നൈനാര്‍ മസ്ജിദില്‍ നിന്ന് വാവരുടെ പ്രതിനിധിയെ ഒപ്പം കൂട്ടി എരുമേലിയിലെ വലിയമ്ബലത്തിലേക്ക് അമ്ബലപ്പുഴ സംഘം പേട്ട തുള്ളി നീങ്ങും. ഉച്ചകഴിഞ്ഞ് ആകാശത്ത് വെള്ളിനക്ഷത്രം പ്രത്യക്ഷപ്പെടുമ്ബോഴാണ് ആലങ്ങാട് സംഘത്തിന്റെ പേട്ടതുള്ളല്‍ ആരംഭിക്കുക. പേട്ട തുള്ളിയെത്തുന്ന ഇരു സംഘത്തെയും വലിയമ്ബലത്തില്‍ ദേവസ്വം ഭാരവാഹികള്‍ സ്വീകരിക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം