വിവാഹത്തലേന്ന് പ്രവാസിയായ വരനെ കാണാതായി

jithuഎറണാകുളം: വിവാഹത്തലേന്ന് മുടിവെട്ടാന്‍ പുറത്തുപോയ വരനെ  കാണാതായി. എറണാകുളം കോലഞ്ചേരി സ്വദേശി  ജിത്തുവിനെയാണ് കഴിഞ്ഞ ഞായറാഴ്ച മുതല്‍ കാണാതായത്.  ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന്‍ പുത്തന്‍കുരിശ് പൊലീസ് കേസെടുത്തു. കോലഞ്ചേരി  തമ്മാനിമറ്റം ജോണിയുടെ മകന്‍  27 വയസുളള ജിത്തുവിനെയാണ് കാണാതായത്. കൂത്താട്ടുകുളം സ്വദേശിനിയായ യുവതിയുമായി  കോല‌ഞ്ചേരിയില്‍ നടത്താനിരുന്ന വിവാഹം വരനെ കാണാതായതോടെ മുടങ്ങി. ഞായറാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് മുടിവെട്ടാനും സുവിശേഷ യോഗത്തില്‍ പങ്കെടുക്കാനുമാണ് ജിത്തു വീട്ടില്‍ നിന്ന് പോയത്. പിന്നീട് തിരിച്ചെത്തിയില്ല. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. ഇയാ‌‌ള്‍ ഉപയോഗിച്ചുവന്ന ബൈക്കും കാണാതായിട്ടുണ്ട്.  ദുബായില്‍ എഞ്ചിനാറായ ജിത്തു ഒരാഴ്ച മുമ്പാണ് തിരിച്ചെത്തിയത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം