പതിനായിരം തിയേറ്ററുകളിൽ പ്രദർശനത്തിനൊരുങ്ങി; രജനികാന്തിന്റെ യെന്തിരന്‍ 2.0 ട്രയില്ലർ കാണാം.

രജനി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന യെന്തിരന്‍ 2.0 ന്റെ ട്രെയ്‌ലര്‍ എത്തി. ആക്ഷന്‍ രംഗങ്ങളും കണ്ണഞ്ചിപ്പിക്കുന്ന വിഷ്വല്‍ ഇഫക്‌‌ട്‌‌സുമായി എത്തിയ ട്രെയ്‌ലര്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. രജനീകാന്തും ആമി ജാക്‌സനും പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍ ആണ്.

ലൈക്ക പ്രൊഡക്ഷന്‍ നിര്‍മിക്കുന്ന യെന്തിരന്‍ 2.0 സംവിധാനം ചെയ്യുന്നത് ശങ്കര്‍ ആണ്. 400 കോടിയോളം മുതല്‍ മുടക്കില്‍ ചിത്രീകരിച്ചിരിക്കുന്ന യെന്തിരന്‍ 2.0 ന്റെ സൗണ്ട് ഡിസൈനിങ് റസൂല്‍ പൂക്കുട്ടിയാണ് നിര്‍വഹിച്ചിരിക്കുന്നത്. നവംബര്‍ 29 ന് യെന്തിരന്‍ 2 തീയറ്ററുകളില്‍ എത്തും. ലോകത്തിന്റെ  വിവിധ ഭാഗങ്ങളിലായി 10000 തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം