സോഷ്യല്‍ മീഡിയയില്‍ വൈറലായി മൊയ്തീന്റെ പഴയ ചിത്രം

moideenമുക്കം: ബി.പി. മൊയ്തീന്‍-കാഞ്ചന മാല പ്രണയം “എന്ന് നിന്റെ മൊയ്തീന്‍’ സിനിമയിലൂടെ മലയാളക്കര കീഴടക്കുമ്പോള്‍ അനശ്വര പ്രണയകഥയിലെ നായികയെ തേടി മുക്കത്തെത്തുന്നത് നിരവധി പേരാണ്. സിനിമ റിലീസായതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്നവരെകൊണ്ട് മുക്കത്തെ ബി.പി. മൊയ്തീന്‍ സേവാ മന്ദിര്‍ പരിസരം നിറയുന്നു. കാഞ്ചന മാലയെ കാണുന്നവര്‍ ഉടന്‍ അന്വേഷിക്കുന്നത് ബി.പി. മൊയ്തീന്റെ വല്ല ഫോട്ടോയും ഉണ്ടോ എന്നാണ്. ഈ സമയത്താണ് ബി.പി. മൊയ്തീന്റെ പഴയ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

36 വര്‍ഷങ്ങള്‍ക്കുമുമ്പ് മുക്കം അഭിലാഷ് തിയേറ്റര്‍ ഉദ്ഘാടനത്തിനായി നടന്‍ മധുവെത്തുമ്പോള്‍ ഒപ്പമുളള മൊയ്തീന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഉദ്ഘാടന ചടങ്ങിനായെത്തുന്ന മധുവും ബി.പി മൊയ്തീനും അഭിലാഷ് തിയേറ്റര്‍ ഉടമ ജോസഫ് എന്ന കുഞ്ഞേട്ടനുമാണ് ചിത്രത്തിലുള്ളത്. പഴയ ബ്ലാക്ക് അന്റ് വൈറ്റ് ചിത്രത്തിലാണ് കുറ്റിത്താടിയുമായി മൊയ്തീന്‍ ഉള്ളത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം