ഇന്ത്യന്‍ പെണ്‍പടയുടെ സ്വപ്നം പൊലിഞ്ഞു:വനിതാ ലോകകപ്പ് കിരീടം ഇംഗ്ലണ്ടിന്; ഇന്ത്യയെ പരാജയപ്പെടുത്തിയത് ഒമ്പതു റണ്‍സിന്

ലോര്‍ഡ്‌സ്: വനിതാ ക്രിക്കറ്റ് ലോകകപ്പ് കിരീടം ഇംഗ്ലണ്ടിന്. ഇന്ത്യയെ ഒമ്പതു റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് നാലാം ലോകകപ്പില്‍ മുത്തമിട്ടത ഇന്ത്യയെ ഒമ്പതു റണ്‍സിന് പരാജയപ്പെടുത്തി ഇംഗ്ലണ്ട് വനിത ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ടു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ ബാറ്റിങ് നിരയ്ക്ക് 48.4 ഓവറില്‍ 219 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ മുഴുവന്‍ വിക്കറ്റുകളും നഷ്ടമായി.

ടീം സ്‌കോര്‍ അഞ്ച് റണ്‍സില്‍ നില്‍ക്കെ റണ്ണൊന്നുമെടുക്കാത്ത ഓപ്പണര്‍ സ്മൃതി മന്ദനയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. നാലു പന്ത് മാത്രം നേരിട്ട, ഇന്ത്യയുടെ വലിയ പ്രതീക്ഷയായിരുന്ന സ്മൃതിയെ അന്യ ശ്രുബ്‌ഷോലെ ബൗള്‍ഡാക്കുകയായിരുന്നു. ടീമിന്റെ ഏറ്റവും വലിയ പ്രതീക്ഷയായിരുന്ന ക്യാപ്റ്റന്‍ മിതാലി 31 പന്തില്‍ നിന്ന് 17 റണ്‍സെടുത്താണ് പുറത്തായത്. അലക്ഷ്യമായ ഓട്ടത്തിനൊടുവില്‍ മിതാലി റണ്ണൗട്ടാവുകയായിരുന്നു.

എന്നാല്‍, ഇതിനുശേഷം ഒന്നിച്ചു ചേര്‍ന്ന പൂനം റാവത്തും ഹര്‍മന്‍പ്രീത് കൗറും മെല്ലെ ടീമിനെ കരകയറ്റാന്‍ ശ്രമിച്ചുവെങ്കിലും മുപ്പത്തിനാലാം ഓവറില്‍ ഹര്‍മന്‍പ്രീത് കൗറിന്റെ വിക്കറ്റ് നഷ്ടമായത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയായി. 80 പന്തില്‍ നിന്ന് 51 റണ്‍സാണ് കൗര്‍ നേടിയത്. മൂന്നാം വിക്കറ്റില്‍ 95 റണ്‍സ് ചേര്‍ത്താണ് ഹാര്‍ട്‌ലിയുടെ പന്തില്‍ ബ്യൂമോണ്ടിന് ഒരു അനായാസ ക്യാച്ച് നല്‍കി കൗര്‍ മടങ്ങിയത്.

പൂനം റാവത്തും വേദ കൃഷ്ണമൂര്‍ത്തിയും കൂട്ടുചേര്‍ന്നതോടെയാണ് ഇന്ത്യ വിജയത്തിലേക്ക് നീങ്ങിയത്. എന്നാല്‍, 86 റണ്‍സില്‍ എത്തിയ റാവത്ത് പുറത്തായതോടെ ഇന്ത്യ പ്രതിരോധത്തിലായി. അടുത്ത ഓവറില്‍ സുഷമ വര്‍മ കൂടി മടങ്ങിയതോടെ ഇന്ത്യയുടെ സ്വപ്നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീണു.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ടിന് അമ്പതോവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സ് മാത്രമാണ് നേടാനായത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച മുന്‍ ചാമ്പ്യന്മാര്‍ക്ക് ഇന്ത്യയുടെ ബൗളിങ്ങിനുമുന്നില്‍ കാര്യമായി പിടിച്ചുനില്‍ക്കാനായില്ല.

സിവര്‍, ബ്രണ്ട്, ടെയ്ലര്‍ എന്നിവര്‍ക്ക് മാത്രമാണ് ഭേദപ്പെട്ട വ്യക്തിഗത സ്‌കോര്‍ നേടാനായത്. 68 പന്തില്‍ നിന്ന് 51 റണ്‍സെടുത്ത സിവറാണ് ടോപ് സ്‌കോറര്‍. ടെയ്ലര്‍ 62 പന്തില്‍ നിന്ന് 45 ഉം ബ്രണ്ട് 42 പന്തില്‍ നിന്ന് 34 റണ്‍സും നേടി. 38 പന്തില്‍ നിന്ന് 25 റണ്‍സെടുത്ത ജെന്നി ഗണ്ണും 11 പന്തില്‍ നിന്ന് 14 ലോറ ഗണ്ണും പുറത്താകാതെ നിന്നു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജുലന്‍ ഗോസ്വാമിയാണ് ഇന്ത്യന്‍ നിരയില്‍ വിക്കറ്റ് വേട്ടയില്‍ മുന്നിട്ടുനിന്നത്. പൂനം യാദവ് രണ്ട് വിക്കറ്റും രാജേശ്വരി ഗെയ്ക്വാദ് ഒരു വിക്കറ്റും വീഴ്ത്തി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം