എഞ്ചിനിയറിങ് മോഹം കൊഴിയുന്നുവോ പഠിക്കാന്‍ വിദ്യാര്‍ത്ഥികളില്ല; സംസ്ഥാനത്തെ അഞ്ച് സാശ്രയ കോളജുകള്‍ അടച്ചു പൂട്ടുന്നു

തിരുവനന്തപുരം: സ്വന്തം മക്കളെ  മത്സരിച്ചു എഞ്ചിനിയറും ഡോക്ടറുമാക്കാന്‍ തിരക്ക് കൂട്ടുന്ന രക്ഷിതാക്കളുടെ അഭിരുചി മാറുന്നു. വിദ്യാർത്ഥികളുടെ കുറവ് മൂലം സംസ്ഥാനത്തെ അഞ്ച് സ്വാശ്രയ എഞ്ചിനിയറിങ് കോളജുകള്‍ കൂടി പൂട്ടുന്നു.

സംസ്ഥാനത്തെ നാലു ജില്ലകളിലെ സ്വാശ്രയ കോളജ് പൂട്ടാന്‍ സാങ്കേതിക സര്‍വകലാശാലയ്ക്ക് കത്ത് നല്‍കി. വേണ്ടത്ര വിദ്യാര്‍ഥികളില്ലാതെ പ്രവര്‍ത്തിക്കുന്നത് മൂലം വലിയ നഷ്ടമാണ് കോളജുകള്‍ക്ക് നേരിടേണ്ടി വരുന്നത്  എന്ന് ഉടമകള്‍ പറയുന്നു.  ഓരോ വര്‍ഷവും പഠിച്ചിറങ്ങുന്ന എഞ്ചിനിയറിങ്ങ് വിദ്യാര്‍ത്ഥികളുടെ എണ്ണം പെരുകിയതോടെ തൊഴില്‍ സാധ്യതകളും കുറഞ്ഞു.

സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം അഞ്ച് സാശ്രയ കോളജുകള്‍ പൂട്ടിയിരുന്നു.ഇത്തവണ പൂട്ടാന്‍ ഒരുങ്ങുന്ന കോളജുകള്‍ കൊല്ലം, ആലപ്പുഴ, പാലക്കാട്, എറണാകുളം എന്നീ ജില്ലകളിലാണ്..

അതേസമയം കോളേജുകൾ പൂട്ടുന്നതോടെ അവസാന പരീക്ഷ എഴുതാന്‍ ഒരുങ്ങുന്ന വിദ്യാര്‍ഥികളുടെ കാര്യം അവതാളത്തിലാകും.

ഇവരെ സാങ്കേതിക സര്‍വകലാശാല മുന്‍കൈ എടുത്ത് മറ്റ് കോളജുകളിലേക്ക് പുനര്‍ക്രമീകരണം നടത്തുമെന്ന് പറയുന്നുണ്ടെങ്കിലും ഇതിലെ  അപ്രായോഗികത വിദ്യാര്‍ഥികളെ കുഴയ്ക്കുന്നുണ്ട് .സംസ്ഥാനത്ത്  152 കോളജുകളില്‍ നിലവില്‍ 56,000 സീറ്റുകളാണ് ഉള്ളത്,ഇത് കഴിഞ്ഞതവണ 30,200 സീറ്റായി ചുരുക്കിയിരുന്നു .

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം