പോൺ സൈറ്റിൽ ട്രെന്‍ഡ് ആയി കത്വ പെണ്‍കുട്ടിയുടെ പേര്;രാജ്യമെമ്പാടും പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ബലാത്സംഗ വീഡിയോക്കായി തിരഞ്ഞ് ചിലര്‍ മനോവൈകൃതം പ്രകടിപ്പിച്ചിരിക്കുന്നത്.

ന്യൂഡല്‍ഹി: പകല്‍ സമയം ജസ്റ്റിസ്‌ ഫോര്‍ ആസിഫ എന്ന മുദ്രാവാക്യവുമായി  പ്രതിഷേധിക്കുന്നവരില്‍ ചില മനോ  വൈകല്യം പിടിച്ചവര്‍   തന്നെ രാത്രികാലങ്ങളില്‍ അതേ കുട്ടിയുടെ പേര് പോൺ സൈറ്റിൽ സെർച്ച് ചെയ്യുന്നു എന്ന ഏറ്റവും  മനുഷ്യത്വ വിരുദ്ധ പ്രവൃത്തി ഇന്ത്യയില്‍ നടന്നിരിക്കുകയാണ് ഇത് ലോക രാജ്യങ്ങള്‍ക്കിടയില്‍ തന്നെ ഇന്ത്യയുടെ  തല കുനിക്കേണ്ടി വരുന്ന സാഹചര്യത്തില്‍ എത്തിച്ചിരിക്കുകയാണ്.

കത്വവയില്‍ ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആസിഫയുടെ വീഡിയോ കാണാൻ ആളുകൾ പോൺ സൈറ്റിൽ സെർച്ച് ചെയ്യുന്നു.അതിനാൽ പെണ്‍കുട്ടിയുടെ പേര് പോണ്‍ വെബ്‌സൈറ്റിലെ ട്രെന്‍ഡിംഗ് ലിസ്റ്റിലായിരിക്കുകയാണ്.

പ്രമുഖ പോണ്‍ വെബ്‌സൈറ്റായ എക്‌സ് വീഡിയോസിന്റെ ഇന്ത്യന്‍ പതിപ്പിലാണ് കത്വ പെണ്‍കുട്ടിയുടെ പേര് ട്രെന്‍ഡിംഗ് ആയിരിക്കുന്നത്. രാജ്യമെമ്പാടും രാജ്യത്തിന് പുറത്തും പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ബലാത്സംഗ വീഡിയോക്കായി തിരഞ്ഞ് ചിലര്‍ മനോവൈകൃതം പ്രകടിപ്പിച്ചിരിക്കുന്നത്.

പെണ്‍കുട്ടിയുടെ വീഡിയോക്കായി സേര്‍ച്ച്‌ ചെയ്തതാണ് പേര് ട്രെന്‍ഡിംഗ് ആകാന്‍ കാരണം. ഇന്നലെ രാത്രി ഒന്നാം സ്ഥാനത്തായിരുന്ന പേര് ഇന്ന് രാവിലെ രണ്ടാം സ്ഥാനത്തേക്ക് വന്നുവെങ്കിലും ഉച്ചയോടെ വീണ്ടും ഒന്നാമതായി.

ബലാത്സംഗ വീഡിയോകള്‍ എക്‌സ് വീഡിയോസില്‍ ലഭ്യമാണ്. ധാരാളം കാഴ്ചക്കാരുമുണ്ട് ഇത്തരം വീഡിയോകള്‍ക്ക്.അസമില്‍ 20 രൂപയ്ക്ക് ബലാത്സംഗ വീഡിയോകള്‍ വിറ്റ സംഘത്തെ ഏതാനും മാസങ്ങള്‍ക്ക് മുമ്പ്  അറസ്റ്റ് ചെയ്തിരുന്നു.ഇന്ത്യയില്‍ ബാല പീഡകരുടെ ക്രൂര മുഖം മാറുന്നില്ല എന്നതിന്‍റെ തെളിവ് കൂടിയാണിത്.

കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ പെരകി  വരുന്ന  അതിക്രമങ്ങളെ നിസാരവല്‍ക്കരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നത്തിനും തുല്യമായ പ്രവൃത്തികളാണ് ഇന്ത്യയില്‍ അരങ്ങേറുന്നത്.എന്നാല്‍ ഇതിനെതിരെ രാജ്യത്തിന്‌ അകത്തും പുറത്തും വ്യാപക പ്രതിഷേധങ്ങളാണ് ഉയരുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം