പള്ളിയിലുപേക്ഷിച്ച കുഞ്ഞിനെ തിരികെ ആവശ്യപ്പെട്ട് മാതാപിതാക്കള്‍

കൊച്ചി: ജനിച്ച് ഒരു ദിവസം മാത്രം കഴിയുംമുമ്പെ കുഞ്ഞിനെ ക്രിസ്ത്യന്‍ പള്ളിയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞ മാതാപിതാക്കള്‍ കുഞ്ഞിനെ തിരികെ വേണമെന്ന ആവശ്യവുമായി എറണാകുളം ശിശുക്ഷേമ സമതിയിലെത്തി. കുഞ്ഞിനെ അപകടാവസ്ഥയില്‍ ഉപേക്ഷിച്ച കേസില്‍ റിമാന്‍ഡിലായിരുന്ന ഇവര്‍ ജാമ്യം നേടിയ ശേഷമാണ് ശിശുക്ഷേമ സമതിയെ സമീപിക്കുന്നത്. മാതാപിതാക്കളുടെ നിലവിലെ സാഹചര്യം വിലയിരുത്തിയ ശേഷം അനുയോജ്യമായ തീരുമാനമെടുക്കുമെന്ന് ജില്ലാ ശിശുക്ഷേമ സമതി അറിയിച്ചു.

നാലാമതും കുഞ്ഞുണ്ടായതില്‍ ബന്ധുക്കളുടെ പരിഹാസം നേരിടേണ്ടിവരുമെന്നതും സാമ്പത്തിക ബുദ്ധിമുട്ടുമാണ് തങ്ങളെ കുഞ്ഞിനെ ഉപേക്ഷിക്കാന്‍ പ്രേരിപ്പിച്ചതെന്നായിരുന്നു പിടിയിലായപ്പോള്‍ ഇവര്‍ പറഞ്ഞത്. ഇടപ്പള്ളി ക്രിസ്ത്യന്‍ പള്ളിയില്‍ ഇവര്‍ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നു കളയുന്നത് സിസിടിവി ദ്യശ്യങ്ങളില്‍ പതിഞ്ഞിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം