തീയറ്ററിലെ പീഡനം; പെണ്‍കുട്ടി പെൺകുട്ടി വെളിപ്പെടുത്തല്‍ സിനിമ കാണാന്‍ അങ്കിളിനെ അമ്മ വിളിച്ച് വരുത്തുകയായിരുന്നു

 

മലപ്പുറം :  എടപ്പാളില്‍ തീയറ്ററില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. തിയററ്റില്‍ അന്ന് സംഭവിച്ച കാര്യങ്ങൾ കുട്ടി കൗണ്‍സിലിങ്ങിനിടെ തുറന്നുപറഞ്ഞു.

ശിശുക്ഷേമ സമിതിയിലെ കൗണ്‍സിലറോടാണ് പെണ്‍കുട്ടിയുടെ പ്രതികരണം.  അങ്കില്‍ ഇടയ്ക്കിടെ വീട്ടില്‍ വരാറുണ്ട്. സിനിമ കാണാന്‍ പോകാന്‍ അങ്കിളിനെ അമ്മ വിളിച്ചു വരുത്തുകയായിരുന്നു എന്നും പെൺകുട്ടി വെളിപ്പെടുത്തി.

ഇതോടെ ആദ്യമായാണ് മകള്‍ മൊയ്തീൻ കുട്ടിയെ കാണുന്നതെന്ന അമ്മയുടെ വാദം പൊളിഞ്ഞു. സിനിമ തുടങ്ങിയപ്പോള്‍ മുതല്‍ മൊയ്തീൻ കുട്ടി ഉപദ്രവിച്ച കാര്യങ്ങള്‍ കുട്ടി പറഞ്ഞു.

വേദന കൊണ്ടു കൈതട്ടി മാറ്റുമ്പോള്‍ അങ്കിൾ കൂടുതല്‍ ബലം പ്രയോഗിച്ച് ഉപദ്രവിച്ചു. ഇടവേളകളില്‍ പുറത്തുപോയി ഭക്ഷണം വാങ്ങി നല്‍കിയെന്നും പെൺകുട്ടി പറയുന്നു. പെൺകുട്ടിയിൽ നിന്നെടുത്ത മൊഴിയുടെ അടിസ്ഥാനത്തിലാണ് ക്രൂരമായ ബാല പീഡനമാണ് നടന്നതെന്ന് പൊലീസ് ഉറപ്പിച്ചത്.

ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ പോക്‌സോ നിയമത്തിലെ പ്രത്യേക വകുപ്പനുസരിച്ച് പ്രതിയ്ക്കെതിരെ കുറ്റം ചുമത്തണമെന്ന് ശിശുക്ഷേമ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ ആറും ഒമ്പതും വകുപ്പുകളാണ് പ്രതിയ്‌ക്കെതിരെ ചുമത്തിയിട്ടുള്ളത്.

ഇതുപ്രകാരം പരമാവധി ഏഴു വര്‍ഷം തടവാണ് ലഭിക്കുക. പ്രത്യേക വകുപ്പ് കൂടി ഉള്‍പ്പെടുത്തിയാല്‍ പത്തു വര്‍ഷമോ ജീവപര്യന്തമോ ശിക്ഷ ലഭിക്കും. ഒരിക്കല്‍ കൂടി കുട്ടിയുടെ മൊഴിയെടുക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം