തിയറ്റർ പീഡനം;പ്രതിയെ സിപിഎം പ്രവര്‍ത്തകനായി പ്രച്ചരിപ്പിച്ചയാള്‍ പൊലീസ് പിടിയില്‍

പട്ടാമ്പി: എടപ്പാൾ തിയറ്റർ പീഡനക്കേസിലെ പ്രതി മൊയ്തീൻകുട്ടി, സി.പി.എം നേതാവായ പട്ടാമ്പിയിലെ പി.പി. മൊയ്തീൻകുട്ടിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രചാരണം നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ.

മലപ്പുറം ചേലേമ്പ്ര പുല്ലിപ്പറമ്പ് കുഴിമ്പിൽ വീട്ടിൽ അബ്ദുസലാമാണ് (45) പട്ടാമ്പി പൊലീസി​െൻറ പിടിയിലായത്. പീഡനക്കേസിൽ അറസ്റ്റിലായത് തൃത്താല സ്വദേശി മൊയ്തീൻകുട്ടിയാണെങ്കിലും പിടിയിലായത് സി.പി.എം പട്ടാമ്പി ലോക്കൽ കമ്മിറ്റിയംഗം പി.പി. മൊയ്തീൻ കുട്ടിയാണെന്നാണ് അബ്ദുസ്സലാം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്.

പി.പി. മൊയ്തീൻകുട്ടിയും മുഹമ്മദ് മുഹ്‌സിൻ എം.എൽ.എയും പൊലീസിൽ പരാതി നൽകിയിരുന്നു. സി.പി.എം പട്ടാമ്പി ഏരിയ സെക്രട്ടറി എൻ.പി. വിനയകുമാർ മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം