കാടുകാണാന്‍ ഇറങ്ങുന്നത് നിയമപരമാണോ? സഞ്ചാരികള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ്, നെല്ലിയാമ്പതിയിലെ സംരക്ഷിതവനമേഖലയില്‍ പ്രവേശിച്ചതിന് രണ്ട് യുവാക്കളെ വനംവകുപ്പ് അറസ്റ്റ് ചെയ്തത്. നെല്ലിയാമ്ബതി യാത്രയ്ക്കിടെ ഗോവിന്ദാമല വ്യൂപോയിന്റില്‍ നിന്നാല്‍ കാണാന്‍ സാധിക്കുന്ന ചെകുത്താന്‍ കുന്നിലേക്ക് നടത്തിയ യാത്രാവിവരണവും ഫോട്ടോകളും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചതിനു പിന്നാലെ വനംവകുപ്പ് അവരെ നിരീക്ഷിച്ചുതുടങ്ങുകയായിരുന്നു. ഫെയ്‌സ്ബുക്കിലെ യാത്രാവിവരണം ഇഷ്ടപ്പെട്ട് കുന്നിലേക്ക് പോകാന്‍ താത്പര്യം കാട്ടിയ 20 പേരുമായി വീണ്ടും പോകാന്‍ ഒരുങ്ങുമ്പോഴാണ് അവരെ പിടികൂടിയത്.

വനസംരക്ഷണ നിയമപ്രകാരം വനത്തില്‍ അതിക്രമിച്ചു കടക്കുന്നത് ഒരു വര്‍ഷം മുതല്‍ അഞ്ചു വര്‍ഷം വരെ തടവും 1000 രൂപ മുതല്‍ 5000 രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. വനവിഭവങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ വരുത്തിയതായി തെളിഞ്ഞാല്‍ അധിക വകുപ്പുകള്‍ ചുമത്തി പിഴയും ശിക്ഷയും ഉണ്ടാകും. കാടുംമലയും താണ്ടി ഫെയ്‌സ്ബുക്കില്‍ താരമാകാന്‍ മത്സരിക്കുന്നവര്‍, അവരുടെ യാത്രകള്‍ നിയമപരമാണോ എന്നുകൂടി പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.

കാടുകാണാന്‍ ഇറങ്ങുന്നതിനു മുമ്ബ് കേരളത്തിലെ എക്കോ ടൂറിസം പദ്ധതികള്‍ അടുത്തറിയാം

കേരളത്തിലെ റിസര്‍വ് വനങ്ങളിലും വന്യജീവി സങ്കേതങ്ങളിലും ദേശീയോദ്യാനങ്ങളിലും കടുവാസങ്കേതങ്ങളിലും, അവയുടെ സംരക്ഷണത്തിന്റെ ഭാഗമായി നിരവധി വിനോദസഞ്ചാര പരിപാടികള്‍ നടത്തിവരുന്നു. ഇന്ത്യയിലെ ആദ്യ ആസൂത്രിത പരിസ്ഥിതി വിനോദസഞ്ചാര കേന്ദ്രമാണ് ( planned eco toursim ) കൊല്ലത്തെ തെന്മല എക്കോ ടൂറിസം. ഇതുപോലെ, 60-ല്‍ അധികം എക്കോ ടൂറിസം കേന്ദ്രങ്ങള്‍ ഇന്ന് കേരളത്തില്‍ ഉണ്ട്. കേരളത്തിലെ എല്ലാ ജില്ലകളിലും കുറഞ്ഞത് ഒരു കേന്ദ്രമെങ്കിലും സഞ്ചാരികള്‍ക്കായി വനം, വന്യജീവി വകുപ്പ് ഒരുക്കിയിരിക്കുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം