പ്രകൃതി സംരക്ഷണത്തിന് പ്രാധാന്യം നല്‍കുന്ന മലബാറിലെ ആദ്യത്തെ ബസ്‌ നാളെ ഓടിത്തുടങ്ങും

കണ്ണൂർ : കണ്ണൂര്‍ മുതല്‍ തിരുനെല്ലിവരെയുള്ള തീര്‍ഥാടന യാത്ര ഇനി ഹൈടെക്കാകും.പ്രകൃതി സംരക്ഷണത്തിന് പ്രാധാന്യം നല്‍കിയുള്ള മലബാറിലെ ആദ്യത്തെ ബസ്‌  ജൂണ്‍ ആറിനു പുലര്‍ച്ചെ 5.20നു  ഓടി തുടങ്ങും.  പ്രകൃതിയെ സംരക്ഷിക്കുക,സ്ത്രീ സുരക്ഷ ഉറപ്പ് വരുത്തുക,എന്ന സന്ദേശവുമായാണ് ഈ ആധുനിക ബസ്‌ നാളെ മുതല്‍ ഓടുന്നത്.

മലബാറിലെ രണ്ടാമത്തെ സ്മാർട്ബസാണിത്.  സിസി ടീവി കാമറ, , സൗജന്യ ഇന്റർനെറ്റ് സംവിധാനം ,ജിപിഎസ് ,മൊബൈൽ ട്രാക്കിംഗ് സംവിധാനം ,ജിപിഎസ് ,മൊബൈൽ ട്രാക്കിംഗ് സംവിധാനം,മൊബൈൽ ചാർജിങ്, ലൈവ് സ്റ്റോപ്പ് അലെർട് സൗകര്യം തുടങ്ങി നിരവധി സംവിശേഷതകളാണ് ഈ ബസ്സില്‍. പരിസ്ഥിതിമലിനീകരണം കുറക്കുന്ന ബി എസ് 4 എൻജിനിൽ ആണ് ബസ്സിൽ ഉപയോഗിച്ചിരിക്കുന്നത് .

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം