ജപ്പാനില്‍ ഭൂചലനം; 9 പേര്‍ മരിച്ചു

earthquakeടോക്യോ: തെക്കന്‍ ജപ്പാനിലുണ്ടായ ഭൂകമ്പത്തില്‍ 9 പേര്‍ മരിച്ചു. 800ഓളം പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുള്‍.ക്യുഷു ദ്വീപിലെ കുമാമോട്ടോ നഗരത്തില്‍ പ്രാദേശിക സമയം രാത്രി 9.26നാണ് ഇരുപത് സെക്കന്റോളം നീണ്ടുനിന്ന ഭൂചലനം ഉണ്ടായതെന്ന് ജപ്പാന്‍ മെറ്റീരിയോളജിക്കല്‍ ഏജന്‍സി അറിയിച്ചു. വ്യാഴാഴ്ച രാത്രിയാണ്  റിക്ടര്‍സ്‌കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ചലനം ഉണ്ടായത്. മേഖലയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനം ആരംഭിച്ചതായി അധികൃതര്‍ പറഞ്ഞു. ഒരാഴ്ചയോളം തുടര്‍ചലനങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം