ഭൂമിക്ക് കാവല്‍ നില്‍ക്കാനാകുമോ?; നാസയില്‍ അമേരിക്കയുടെ ജോലി വാഗ്ദാനം ;ശമ്പളം ലക്ഷങ്ങള്‍

യു എസ്: പ്രതി മാസം ലക്ഷങ്ങള്‍ ശമ്പളം ലഭിക്കുന്ന ജോലി വാഗ്ദാനവുമായി അമേരിക്ക .ഗ്രഹങ്ങളും ഉപഗ്രഹങ്ങളും മനുഷ്യര്‍ വൃത്തികേടാക്കാന്‍ ശ്രമിച്ചാല്‍ തടയുകയും വേണം. നാസയിലാണ് ജോലി. മൂന്ന് വര്‍ഷത്തേയ്ക്കാണ് നിയമനം . പുതിയതായി സൃഷ്ടിച്ച തസ്തികയല്ല ഇത്.

2014 മുതല്‍ കാതറിന്‍ കോണ്‍ലി എന്ന സ്ത്രീ ഈ തസ്തികയില്‍ ജോലിനോക്കി വരുന്നു. ഏത് ബഹിരാകാശ ദൗത്യത്തിലും അന്യഗ്രഹങ്ങളെ മലിനമാക്കാനുള്ള സാധ്യത പതിനായിരത്തില്‍ ഒരു ശതമാനം മാത്രമാണെന്ന് കോണ്‍ലി പറയുന്നു.

ഭൂമിക്ക് അന്യഗ്രഹ ജീവികളില്‍ നിന്നും ഭീഷണിയുണ്ടോ ? അങ്ങനെയുള്ള ആശങ്കകള്‍ ശാസ്ത്രജ്ഞന്‍മാര്‍ പങ്കുവെച്ചിട്ടുണ്ടെങ്കിലും ഇതുവരെയും സ്ഥിരീകരണം ഉണ്ടായിട്ടില്ല. എന്നാല്‍ അമേരിക്കയുടെ ബഹിരാകാശ ഏജന്‍സിയായ നാസയ്ക്കും ഇങ്ങനെയൊരു പേടി തട്ടിയിട്ടുണ്ട് . ഭൂമിയെ സംരക്ഷിക്കാന്‍ ജോലിക്കാരെ തേടുകയാണ് നാസയിപ്പോള്‍.

വന്‍ ശമ്പളവും വാഗ്ദാനം ചെയ്യുന്നുണ്ട് നാസ. ഭൂമിയെ അന്യഗ്രഹ മാലിന്യങ്ങളില്‍ നിന്നും സംരക്ഷിക്കുക മാത്രമല്ല മറ്റ് ഗ്രഹങ്ങളും ഉപഗ്രഹങ്ങളും മനുഷ്യര്‍ വൃത്തികേടാക്കാന്‍ ശ്രമിച്ചാല്‍ തടയുകയും വേണം. പ്ലാനെറ്ററി പ്രൊട്ടക്ഷന്‍ ഓഫീസര്‍ എന്നാണ് ഉദ്യോഗത്തിന്റെ പേര് .

ബഹിരാകാശ പര്യവേഷണങ്ങളുടെ കാര്യത്തില്‍ നാസയ്ക്ക് കൃത്യമായ നയങ്ങളുണ്ട്. ബഹിരാകാശ പര്യവേഷണത്തിന്റെ ഭാഗമായി ബഹിരാകാശമോ മറ്റ് ഗ്രഹങ്ങളോ മലിനമാക്കാന്‍ പാടില്ല എന്നതാണ് അതില്‍ പ്രധാനം.

Viral News

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം