എം.പി .ഇ അഹമ്മദ് അന്തരിച്ചു

ന്യൂഡൽഹി: ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് ദേശീയ അധ്യക്ഷനും ലോക്സഭാംഗവുമായ ഇ.അഹമ്മദ് (78) അന്തരിച്ചു. ഡൽഹിയിലെ ആർഎംഎൽ ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്. പുലർച്ചെ 2.15നാണ് മരണ വിവരം സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച രാവിലെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായുള്ള രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെയാണ് അഹമ്മദ് കുഴഞ്ഞു വീണത്. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംസ്കാരം വെള്ളിയാഴ്ച കണ്ണൂരിൽ നടക്കും. മാ​​സ​​ങ്ങ​​ളാ​​യി വാ​​ർ​​ധ​​ക്യ​​സ​​ഹ​​ജ​​മാ​​യ ആ​​രോ​​ഗ്യ പ്ര​​ശ്ന​​ങ്ങ​​ൾ അ​​ല​​ട്ടിയിരുന്ന അ​​ഹ​​മ്മ​​ദ് പാ​​ർ​​ല​​മെന്‍റ് സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കാ​​നാ​​യി ക​​ഴി​​ഞ്ഞ ദി​​വ​​സ​​മാ​​ണ് ദു​​ബാ​​യി​​ലെ മ​​ക​​ളു​​ടെ വീ​​ട്ടി​​ൽ നി​​ന്ന് ഡ​​ൽ​​ഹി​​യി​​ൽ എ​​ത്തി​​യ​​ത്. ഹൃ​​ദ​​യ​​സം​​ബ​​ന്ധ​​മാ​​യ അ​​സു​​ഖ​​ങ്ങ​​ളെത്തു​​ട​​ർ​​ന്ന് ഏ​​താ​​നും നാ​​ൾ മു​​മ്പ് സൗ​​ദി അ​​റേ​​ബ്യ​​യി​​ലെ ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്നു. അഹമ്മദ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വി​​വ​​രമ​​റി​​ഞ്ഞ് മ​​ക്ക​​ളാ​​യ ന​​സീ​​ർ, റ​​ഈ​​സ്, ഡോ. ​​ഫൗ​​സി​​യ എ​​ന്നി​​വ​​ർ വി​​ദേ​​ശ​​ത്തു നി​​ന്ന് ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തിയിരുന്നു. നേരത്തെ അഹമ്മദിന്‍റെ ആരോഗ്യനിലയെ കുറിച്ചുള്ള വിവരങ്ങൾ മറച്ചുവയ്ക്കുന്നതായി ആരോപണമുയർന്നിരുന്നു. ആശുപത്രിയിൽ എത്തിയ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉൾപ്പെടെയുള്ളവരെ അഹമ്മദിനെ കാണാൻ അനുവദിച്ചില്ല. മക്കൾക്കും അടുത്ത ബന്ധുക്കൾക്കും പോലും ആശുപത്രിയിലെ ട്രോമാ കെയർ യൂണിറ്റിൽ പ്രവേശനം നിഷേധിച്ചുവെന്നും ആരോപണമുണ്ടായിരുന്നു. 1991 മു​​ത​​ൽ 2014 വ​​രെ തു​​ട​​ർ​​ച്ച​​യാ​​യി ഏ​​ഴ് ത​​വ​​ണ ലോ​​ക്സ​​ഭ​​യി​​ലേ​​ക്ക് തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട അ​​ഹ​​മ്മ​​ദ് ഒ​​ന്നും ര​​ണ്ടും യു​​പി​​എ സ​​ർ​​ക്കാ​​ർ കാ​​ല​​ത്ത് വി​​ദേ​​ശ​​കാ​​ര്യ, റെ​​യി​​ൽ​​വേ വ​​കു​​പ്പു​​ക​​ളു​​ടെ സ​​ഹ​​മ​​ന്ത്രി​​യാ​​യി​​രു​​ന്നു. കേരള നിയമസഭാംഗമായും സംസ്ഥാന വ്യവസായ മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം