പ്രവാചകൻ മുഹമ്മദ് നബിയെ അവഹേളിച്ച് ഫേസ്ബുക്ക് പോസ്റ്റ്‌ ;ബാലുശ്ശേരിയിലെ ഡിവൈഎഫ്ഐ പ്രവർത്തകന്‍ അറസ്റ്റില്‍

കോഴിക്കോട്: പ്രവാചകൻ മുഹമ്മദ് നബിയെ അവഹേളിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട ഡിവൈഎഫ്ഐ പ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തു.അൻജിത്തിനെ സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതായി ഡിവൈഎഫ്ഐ ബാലുശേരി ബ്ലോക്ക് കമ്മിറ്റി അറിയിച്ചു.

ഡിവൈഎഫ്ഐ ബാലുശ്ശേരി തൃക്കുറ്റിശേരി നോർത്ത് യൂണിറ്റ് കമ്മിറ്റി സെക്രട്ടറി അൻജിത്ത് രാജിനെ(22)യാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസമാണ് അൻജിത്ത് പ്രവാചകനെ മോശമായി ചിത്രീകരിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. പ്രവാചകനെ അവഹേളിക്കുന്ന അൻജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വിവാദമാകുകയും ചെയ്തു.

അൻജിത്തിനെതിരെ ജാതിമതഭേദമന്യേ സോഷ്യൽ മീഡിയയിൽ പ്രതിഷേധമുയർന്നിരുന്നു. തുടർന്നാണ് പോലീസ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

പ്രവാചകനെ നിന്ദിച്ച അൻജിത്ത് രാജിനെതിരെ ഫേസ്ബുക്കിൽ ഭീഷണികളുമുണ്ടായി.നിരവധി പേരാണ് അൻജിത്തിനെതിരെ രംഗത്തെത്തിയത്.

തന്റെ രാവിലത്തെ ഫേസ്ബുക്ക് പോസ്റ്റ് വൻ വിവാദമായതോടെ വൈകീട്ട് അൻജിത്ത് രാജ് പോസ്റ്റ് പിൻവലിച്ചിരുന്നു.

തൊട്ടുപിന്നാലെ തെറ്റു പറ്റിയതാണെന്ന് വ്യക്തമാക്കിയും വിശ്വാസികളോട് മാപ്പ് ചോദിച്ചും മറ്റൊരു കുറിപ്പ് അൻജിത്ത് രാജ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം