കത്വ പ്രതിഷേധം: ചിത്രകാരിയുടെ മുഖം മോര്‍ഫ് ചെയ്ത് ആഘോഷമാക്കി സംഘപരിവാര്‍ ഗ്രൂപ്പുകള്‍

കത്വയില്‍ എട്ടുവയസ്സുകാരിയെ ക്ഷേത്രത്തിനുള്ളില്‍ ക്രൂരബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ക്കെതിരെ പ്രതിഷേധ ചിത്രം വരച്ച അധ്യാപികയും ചിത്രകാരിയുമായ ദുര്‍ഗ മാലതിയ്‌ക്കെതിരെ സംഘപരിവാർ രംഗത്ത്.

ലിംഗം കൊണ്ടു ചിന്തിക്കുന്നവര്‍, ലിംഗം കൊണ്ട് രാഷ്ട്രീയം പറയുന്നവര്‍, ലിംഗം കൊണ്ട് പ്രാര്‍ത്ഥിക്കുന്നവര്‍, അവരുടേതും കൂടിയാണു ഭാരതം, ഇങ്ങനെ പോയാല്‍ അവരുടെ മാത്രമാകും ഭാരതം എന്ന അടിക്കുറിപ്പോടെയാണ് ദുര്‍ഗ താന്‍ വരച്ച പ്രതിഷേധ ചിത്രം പങ്കു വെച്ചത്.

ചിത്രം പിന്‍വലിച്ചില്ലെങ്കില്‍ ദുര്‍ഗ മാലതിയെ കൊലപ്പെടുത്തുമെന്ന് ഭീഷണി ഉണ്ടായിരുന്നു. എന്നാൽ ചിത്രങ്ങള്‍ പിന്‍വലിക്കാന്‍ ഒരുക്കമല്ലെന്ന് ദുര്‍ഗ വ്യക്തമാക്കിയതോടെയാണ് ശരീരം മോര്‍ഫ് ചെയ്ത ചിത്രങ്ങൾ അവർ പ്രചരിപ്പിക്കാൻ തുടങ്ങി. ഇതിന്റെ ചിത്രങ്ങള്‍ ദുര്‍ഗ തന്നെ തന്റെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം