ഇങ്ങനെയുള്ള വ്യാജ വാര്‍ത്തകള്‍ കണ്ടും കേട്ടും സഹികെട്ടു; പാപ്പരാസികളോട് അപേക്ഷയുമായി ദുല്‍ക്കര്‍ സല്‍മാന്‍

വ്യാജ വാര്‍ത്തകള്‍ ഉണ്ടാക്കി പടച്ചു വിടുന്നവരോട് അപേക്ഷയുമായി സൂപ്പര്‍ താരം ദുല്‍ക്കര്‍ സല്‍മാന്‍. ഇങ്ങനെയുള്ള വാര്‍ത്തകള്‍ കണ്ടും കെട്ടും സഹികെട്ടു. ഇനി ഒന്ന് നിര്‍ത്തണം. ഞങ്ങളുടെ ജീവിതത്തിനും കുറച്ച് സ്വകാര്യതയോക്കെ തരണമെന്നും ദുല്‍ക്കര്‍ പാപ്പരാസികളോട് അപേക്ഷിച്ചു.

മെയ്‌ 5 നാണ് താര പുത്രനും മലയാളികളുടെ പ്രിയ നടനുമായ ദുല്‍ക്കര്‍ സല്‍മാനും ഭാര്യ അമാല്‍ സൂഫിയക്കും  ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ കുഞ്ഞു പിറന്നത്.ആരാധകര്‍ ആ വാര്‍ത്ത സന്തോഷത്തോടെ ഏറ്റെടുത്തു. പക്ഷെ ചില പാപ്പരാസികള്‍ സോഷ്യല്‍ മീഡിയയില്‍ ദുല്ക്കറിന്‍റെ രാജകുമാരി എന്ന തലകെട്ടോടെ ഒരു കുഞ്ഞിന്റെ ചിത്രം പ്രചരിപ്പിക്കാന്‍ തുടങ്ങി. ഇത് കണ്ട് സഹികെട്ട ദുല്‍ക്കര്‍ ഒടുവില്‍ വിശദീകരണവുമായി എത്തി. നിങ്ങള്‍ കണ്ടതും പ്രചരിച്ചതും തന്റെ മകളുടെ ചിത്രമല്ലെന്നും ഇത്തരം വ്യാജ ചിത്രങ്ങള്‍ ഇനി പ്രച്ചരിപ്പിക്കരുതെന്നും ദുല്‍ക്കര്‍ ട്വിറ്റരിലൂടെ   പറഞ്ഞു. കൂടാതെ തങ്ങളുടെ സ്വകാര്യതയ്ക്ക് കുറച്ച് വില കല്പിക്കാനും ദുല്‍ക്കര്‍ പാപ്പരാസികളോട് അപേക്ഷിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം