തനിക്കെതിരെ പ്രചരിക്കുന്ന വ്യാജ വാര്‍ത്തയ്ക്കെതിരെ ദുല്‍ഖര്‍ പ്രതികരിക്കുന്നു

Dulquer-Salman-in-Charlie-47Kbrസോഷ്യല്‍ മീഡിയയില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനെതിരെ പ്രതികരണവുമായി താരം രംഗത്ത് വന്നിരിക്കുകയാണ്.  ലോകത്തിലെ ഏറ്റവും വലിയ ബജറ്റിലൊരുക്കുന്ന ചിത്രത്തിലൂടെ ദുല്‍ഖര്‍ ഹോളിവുഡില്‍ അരങ്ങേറുന്നു എന്നും, സ്‌പൈഡര്‍ മാന്‍ വേഷം ചെയ്യുന്നു എന്നൊക്കെയാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് താരം പ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നത്. ‘സൂപ്പര്‍മാനായി ഞാന്‍! എത്ര മനോഹരമായ നടക്കാത്ത സ്വപ്‌നങ്ങള്‍!!!’ എന്നാണ് താരം പറയുന്നത്. അവധിക്കാലം ആഘോഷിക്കാനായി അമേരിക്കിയില്‍ പോയതായിരുന്നുവത്രെ ദുല്‍ഖര്‍. അവിടെ വച്ച് അപ്രതീക്ഷിതമായി ചിത്രത്തിന്റെ സംവിധായകനെ കാണുകയും അങ്ങനെയാണ് മലയാള സിനിമയിലെ ഒരു താരത്തിനും സ്വപ്‌നം കാണാന്‍ പോലും കഴിയാത്ത ഈ ഓഫര്‍ ദുല്‍ഖറിന് ലഭിച്ചതെന്നുമാണ് വാര്‍ത്തകളിള്‍ വന്നത്.

aചിത്രവുമായി ബന്ധപ്പെട്ട് സംവിധായകനുമായി സംസാരിക്കാന്‍ അടുത്ത മാസം തന്നെ ദുല്‍ഖര്‍ ബാങ്കോക്കിലേക്ക് പോകുമെന്നും പ്രതിഫലമായി ദുല്‍ഖറിന് ലഭിയ്ക്കുന്നത് 250 കോടി രൂപയാണെന്നും വാര്‍ത്തകള്‍ പ്രചരിക്കുകയാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം