കാത്തിരിപ്പിന് വിരാമമിട്ട് ദുല്‍ഖര്‍ ബോളിവുഡ് അരങ്ങേറ്റ ചിത്രം റിലീസ് തിയ്യതി പ്രഖ്യാപിച്ചു

ദുല്‍ഖര്‍ സല്‍മാന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് കാര്‍വാന്‍. ജൂണ്‍ 1ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ തീയതി മാറ്റുകയായിരുന്നു. ഇതോടെ ദുല്‍ഖറിന്റെ ആരാധകര്‍ കാത്തിരിപ്പിലായി.

ഒടുവില്‍ ദുല്‍ഖര്‍ തന്നെ റിലീസ് തീയതി പ്രഖ്യാപിച്ചു. കാത്തിരിപ്പിന് വിരാമമിട്ട് കാര്‍വാന്‍ ഓഗസ്റ്റ് 10ന് റിലീസ് ചെയ്യും. ഫെയ്‌സ്ബുക്കിലൂടെയാണ് ദുല്‍ഖര്‍ റിലീസ് തീയതി പുറത്തുവിട്ടത്.

”സന്തോഷപൂര്‍വം കാര്‍വാന്റെ റിലീസ് തീയതി പ്രഖ്യാപിക്കുകയാണ്. ചിത്രം ഓഗസ്റ്റ് 10ന് നിങ്ങളിലേക്ക് എത്തും”, ദുല്‍ഖര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഇര്‍ഫാന്‍ ഖാന്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മിഥില പാല്‍ക്കറാണ് ചിത്രത്തിലെ നായിക. പെര്‍മനന്റ് റൂംമേറ്റ്‌സ് ഉള്‍പ്പെടെയുള്ള വെബ് പരമ്പരയിലൂടെ ശ്രദ്ധേയയായ താരമാണ് മിഥില. മിഥിലയുടെയും ആദ്യ ബോളിവുഡ് ചിത്രമാണ് ഇത്.

നവാഗതനായ ആകര്‍ഷ് ഖുറാനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൂന്നു പേര്‍ ചേര്‍ന്ന് യാത്ര പോകുന്നതും യാത്രാമധ്യേ ഉണ്ടാവുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.റോണി സ്‌ക്രൂവാല ആണ് നിര്‍മ്മാണം. കേരളത്തിലും സിനിമയുടെ ചിത്രീകരണം നടന്നിരുന്നു.

Loading...