മുരിങ്ങയിലയും മഞ്ഞളും കഴിക്കു; 2 മാസം കൊണ്ട് വ്യത്യാസം അറിയാം

ആരോഗ്യത്തിന് പ്രകൃതി തന്നെ തരുന്ന മാര്‍ഗങ്ങള്‍ പലതുണ്ട്. പലതും നമുക്കറിയില്ല, അറിയാവുന്ന ചിലത് അവഗണിയ്ക്കുകയും ചെയ്യും. പ്രകൃതി ആരോഗ്യത്തിനു തന്നിരിയ്ക്കുന്ന നല്ലൊരു ഭക്ഷണവസ്തുവാണ് മുരിങ്ങയില. ആരോഗ്യപരമായ പല ഗുണങ്ങളുള്ള ഇത് പല രോഗങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നു കൂടിയാണ്.മുരിങ്ങയില്‍ അല്‍പം മഞ്ഞള്‍പ്പൊടി ചേര്‍ത്തു രാവിലെ കഴിച്ചാല്‍ ആരോഗ്യഗുണങ്ങള്‍ ഒന്നല്ല, പലതാണ്.മുരിങ്ങയിലയില്‍ റൈബോഫ്‌ളേവിന്‍ എന്നൊരു ഘടകമുണ്ട്. പ്രമേഹം തടയാനുള്ള നല്ലൊരു മരുന്ന്. ഇതില്‍ മഞ്ഞള്‍പ്പൊടി കൂടുമ്പോള്‍ ഗുണം ഇരട്ടിയ്ക്കും.ഫോളിക് ആസിഡ്, ഫോളേറ്റ് എന്നിവയടങ്ങിയ മുരിങ്ങയില ഭ്രൂണത്തിന് ഏറെ നല്ലതാണ്. ഗര്‍ഭാവസ്ഥയില്‍ സ്ത്രീകള്‍ മുരിങ്ങയിലയില്‍ മഞ്ഞള്‍ ചേര്‍ത്തു കഴിയ്ക്കുന്നതു ഗുണം ചെയ്യും.മഞ്ഞള്‍, മുരിങ്ങയില എന്നിവ ചേരുമ്പോള്‍ വൈറ്റമിന്‍ സിയുടെ അളവ് ഇരട്ടിയാകും. ഇത് പ്രതിരോധശേഷി ഇരട്ടിപ്പിയ്ക്കും. മലബന്ധത്തിനുള്ള ഏറ്റവും നല്ലൊരു പരിഹാരമാണ് മഞ്ഞള്‍പ്പൊടിയും മുരിങ്ങയിലയും ചേരുന്നത്. മലബന്ധമുള്ളവര്‍ക്കു പരീക്ഷിയ്ക്കാവുന്ന ഒന്ന്. വയറ്റിലെ ലൈനിംഗില്‍ നിന്നും കൊളസ്‌ട്രോള്‍ വലിച്ചെടുക്കാന്‍ മുരിങ്ങയിലയില്‍ മഞ്ഞള്‍ ചേര്‍ത്ത മിശ്രിതം ഏറെ നല്ലതാണ്.സെക്‌സ് ഉത്തേജനത്തിനു ചേര്‍ന്ന നല്ലൊരു മരുന്നാണ് രാവിലെ മഞ്ഞള്‍പ്പൊടി ചേര്‍ത്ത മുരിങ്ങയില കഴിയ്ക്കുന്നത്. മാസമുറ സമയത്തെ വേദന കുറയ്ക്കാന്‍ ഇത് ഏറെ ഗുണം ചെയ്യുയ്യും. ഈ കൂട്ടിലെ ആന്റിഓക്‌സിഡന്റുകള്‍, ഫ്‌ളവനോയ്ഡുകള്‍ എന്നിവയാണ് സഹായിക്കുന്നത്.

കഴിക്കേണ്ട വിധം

10 മുരിങ്ങയില 2 പ്രഷര്‍ കുക്കറില്‍ വച്ചു വേവിയ്ക്കുക. വെന്തു കഴിഞ്ഞാല്‍ ഇതില്‍ 1 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി ചേര്‍ക്കാം.ഈ കൂട്ട് രാവിലെ പ്രാതലിനു ശേഷം കഴിയ്ക്കാം. രണ്ടു മാസത്തേയ്ക്കു കഴിയ്ക്കുക.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം