ഡോണൾഡ് ട്രംപ് തന്‍റെ മാധ്യമ ഉപദേഷ്ടാവിനെ പുറത്താക്കി

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് തന്‍റെ മാധ്യമ ഉപദേഷ്ടാവിനെ പുറത്താക്കി.വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർക്കെതിരെ മോശം പരാമർശം നടത്തിയെന്ന വിമർശനത്തെത്തുടർന്നാണ് സ്കെറാമൂച്ചിയെ പുറത്താക്കിയത്.

വൈറ്റ്ഹൗസ് വൃത്തങ്ങളാണ് ആന്‍റണി സ്കെറാമൂച്ചിയെ പുറത്താക്കിയ വിവരം പുറത്തുവിട്ടത്. വൈറ്റ്ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ജോൺ കെല്ലിയാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തതെന്നാണ് വിവരങ്ങൾ. വെറും 10 ദിവസങ്ങൾ മാത്രമാണ് സ്കെറാമൂച്ചി വൈറ്റ്ഹൗസ് കമ്മയൂണിക്കേഷൻസ് വിഭാഗത്തിന്‍റെ തലവനായിരുന്നത്.

Viral News

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം